---
title: "ബാല്യത്തിലെ നിറം മങ്ങാത്ത ഓര്‍മ ; ‘കാംലിന്‍’ സ്ഥാപകന്‍ സുഭാഷ് ദണ്ഡേക്കര്‍ അന്തരിച്ചു."
english_title: "An unfading memory of childhood;Camlin founder Subhash Dandekar passed away."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/221494/an-unfading-memory-of-childhoodcamlin-founder-subhash-dandekar-passed-away"
published_at: "2024-07-20T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b84b126bb2_Untitled-1_copy.jpg"
keywords: []
---

# ബാല്യത്തിലെ നിറം മങ്ങാത്ത ഓര്‍മ ; ‘കാംലിന്‍’ സ്ഥാപകന്‍ സുഭാഷ് ദണ്ഡേക്കര്‍ അന്തരിച്ചു.

> **Lead Summary:** ****** ഓര്‍മകളുടെ കൂട്ടത്തില്‍ തുരുമ്പെടുക്കാതിരിക്കുന്ന ഒരു കൊച്ചുപെട്ടി ഇപ്പോഴുമുണ്ടോ? ബാല്യം കളറാക്കിയ ക്രയോണുകളും പെന്‍സിലുകളും ഓര്‍മയില്‍ ഉണ്ടോ? കാംലിന്‍ എന്നെഴുതിയ ആ പെട്ടിയും പെന്‍സിലുകളും വിദ്യാഭ്യാസ വിപണി കീഴടക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

## Article Content

****** ഓര്‍മകളുടെ കൂട്ടത്തില്‍ തുരുമ്പെടുക്കാതിരിക്കുന്ന ഒരു കൊച്ചുപെട്ടി ഇപ്പോഴുമുണ്ടോ? ബാല്യം കളറാക്കിയ ക്രയോണുകളും പെന്‍സിലുകളും ഓര്‍മയില്‍ ഉണ്ടോ? കാംലിന്‍ എന്നെഴുതിയ ആ പെട്ടിയും പെന്‍സിലുകളും വിദ്യാഭ്യാസ വിപണി കീഴടക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

കാംലിന്‍ തന്നെ വേണം എന്ന് ഓരോ കുട്ടിയും വാശിപിടിച്ചു കരഞ്ഞ ബാല്യകാലം. കുട്ടിക്കാലത്തെ നിറം മങ്ങാത്ത ഓര്‍മയായ കാംലിന്‍റെ സ്ഥാപകന്‍ സുഭാഷ് ദണ്ഡേക്കര്‍ അന്തരിച്ചു.

മുംബൈയില്‍ തന്‍റെ 86ാം വയസിലായിരുന്നു അന്ത്യം. മഷി നിര്‍മിക്കുന്ന കമ്പനിയില്‍ നിന്ന് സുഭാഷ് ദണ്ഡേക്കറിന്‍റെ നേതൃത്വത്തിലാണ് കാംലിന്‍ രാജ്യത്തെ മികച്ച സ്റ്റേഷനറി ഉല്‍പന്ന ബ്രാന്‍ഡായി മാറുന്നത്. 2011 ല്‍ ജപ്പാനിലെ കൊകുയോ കമ്പനി കാംലിനെ ഏറ്റെടുത്തു. അന്നുമുതല്‍ കാംലിന്‍റെ ചെയർമാൻ എമിററ്റസ് പദവിയിൽ തുടരുകയായിരുന്നു സുഭാഷ് ദണ്ഡേക്കര്‍.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/221494/an-unfading-memory-of-childhoodcamlin-founder-subhash-dandekar-passed-away)