---
title: " 170-ാമത് ശ്രീ നാരായണ ഗുരു ജയന്തി ജ്ഞാനോദയം -  2024 വിപുലമായി ആഘോഷിക്കാൻ തലശേരി ജഗന്നാഥ ക്ഷേത്രം"
english_title: "Thalassery Jagannath Temple to Celebrate 170th Sri Narayana Guru Jayanti Enlightenment - 2024 Elaborately"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/221590/thalassery-jagannath-temple-to-celebrate-170th-sri-narayana-guru-jayanti-enlightenment-2024-elaborately"
published_at: "2024-07-20T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669bdeb7e6031_Untitled-3_copy.jpg"
keywords: []
---

#  170-ാമത് ശ്രീ നാരായണ ഗുരു ജയന്തി ജ്ഞാനോദയം -  2024 വിപുലമായി ആഘോഷിക്കാൻ തലശേരി ജഗന്നാഥ ക്ഷേത്രം

> **Lead Summary:** > തലശേരി:** **170-ാമത് ശ്രീനാരായണ ഗുരു ജയന്തി "ജ്ഞാനോദയം 2024" എന്ന പേരിൽ തലശേരി ശ്രീ ജഗന്നാഥ ക്ഷേത്രം വിപുലമായ രീതിയിൽ ആഘോഷിക്കും.

## Article Content

> തലശേരി:** **170-ാമത് ശ്രീനാരായണ ഗുരു ജയന്തി "ജ്ഞാനോദയം 2024" എന്ന പേരിൽ തലശേരി ശ്രീ ജഗന്നാഥ ക്ഷേത്രം വിപുലമായ രീതിയിൽ ആഘോഷിക്കും.

ആഗസ്റ്റ് 10, 11 (ശനി, ഞായർ) ദിവസങ്ങളിൽ ജഗന്നാഥ ക്ഷേത്രം സന്നിധിയിൽ നടക്കുന്ന ചടങ്ങിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെയും പൊതു വിഭാഗത്തിന് പ്രത്യേകമായും വിവിധ ഇനങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നു. ചിത്രരചന, ക്വിസ്, പദ്യം ചൊല്ലൽ, പ്രസംഗം, അനുഭവ കുറിപ്പ്, ആസ്വാദന കുറിപ്പ് എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾക്കും പൊതു വിഭാഗത്തിന് ക്വിസ് മത്സരവും നടക്കും.

ശ്രീ നാരായണ ഗുരുദേവൻ്റെ ജീവിതത്തെയും ദർശനത്തെയും ആസ്പദമാക്കിയാണ് പ്രസംഗമത്സരം നടത്തുക. മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിന് പങ്കെടുക്കുന്നവർ മൊബൈൽ ഫോൺ കൊണ്ടുവരേണ്ടതാണ്.

കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മാഹി ജില്ലക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. വിജയികൾക്കുള്ള സമ്മാനം ആഗസ്ത് 20 ചൊവ്വാഴ്ച വൈകു. 6 മണിക്ക് ജഗന്നാഥക്ഷേത്രത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വിതരണം ചെയ്യുന്നതാണ്.

ഏറ്റവും കൂടുതൽ സ്കോർ നേടുന്ന വിജയിക്ക് കേഷ് അവാർഡും കെ.പി. രത്നാകരൻ മെമ്മോറിയൽ പ്രതിഭാ പുരസ്ക്കാരവും നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : -9495908020 9496141986.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/221590/thalassery-jagannath-temple-to-celebrate-170th-sri-narayana-guru-jayanti-enlightenment-2024-elaborately)