---
title: "  നാദാപുരത്ത് കടയുടെ ജനല്‍ ഇളക്കിമാറ്റി മോഷ്ടിച്ചത് 125 കിലോ അടക്ക; യുവാക്കള്‍ പിടിയില്‍"
english_title: "Arrest "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/221716/arrest"
published_at: "2024-07-21T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cb26e947ca_669cafaf5ab42_nadapuram.jpg"
keywords: []
---

#   നാദാപുരത്ത് കടയുടെ ജനല്‍ ഇളക്കിമാറ്റി മോഷ്ടിച്ചത് 125 കിലോ അടക്ക; യുവാക്കള്‍ പിടിയില്‍

> **Lead Summary:** നാദാപുരം വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തെ കടയില്‍ നിന്ന് 125 കിലോഗ്രാം അടക്ക മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍.

## Article Content

നാദാപുരം വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തെ കടയില്‍ നിന്ന് 125 കിലോഗ്രാം അടക്ക മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍.

കല്ലുനിര താനിക്കുഴിയില്‍ ടി.കെ ശ്രീജിത്ത്(37), ആയഞ്ചേരി മുത്താച്ചിക്കണ്ടിയില്‍ പി. രജീഷ്(36) എന്നിവരെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്.

വെളളിയാഴ്ച രാത്രിയിലാണ് പുതിയമറ്റത്ത് ബിബിന്റെ ഉടമസ്ഥതയിലുള്ള അടക്കാ പൊളി കേന്ദ്രത്തിലാണ് ഇരുവരും മോഷണം നടത്തിയത്.

പൊളിച്ചുതൂക്കി ചാക്കില്‍ നിറച്ച് സൂക്ഷിച്ച അടയ്ക്കയാണ് ഇവര്‍ കെട്ടിടത്തിന് പിറകിലെ ജനല്‍ ഇളക്കിമാറ്റി മോഷ്ടിച്ചത്.

പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/221716/arrest)