തലശ്ശേരി:(www.thalasserynews.in) തലശ്ശേരി തലായി ബാലഗോപാല ക്ഷേത്രത്തിൽ നിന്ന് തൂക്കുവിള ക്കുകളും, ഉരുളിയുമുൾപ്പെടെ മോഷണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ തലശ്ശേരി പോലീസ് അറസ്റ്റുചെയ്തു.
രാമന്തള്ളി കുന്നരുവിലെ വി.കെ. പ്രകാശനാണ് (46) അറസ്റ്റിലായത്. ക്ഷേത്രത്തിന് മുന്നിൽ തൂക്കിയിടുന്ന 11 തൂക്കുവിളക്ക്, ബക്കറ്റിൽ സൂക്ഷിച്ച നെയ് വിളക്കുകൾ, നിവേദ്യമുണ്ടാക്കുന്ന ഉരുളി, ചട്ടുകം എന്നിവ യാണ് മോഷണം പോയത്.
വ്യാസപൗർണമിയാഘോഷത്തിന് ഉപയോഗിക്കാൻ തൂക്കുവിളക്കുകൾ തുടച്ചശേഷം ക്ഷേത്രത്തിന് പുറത്ത് സൂക്ഷിച്ചതായിരുന്നു.
ഞായറാഴ്ച പുലർച്ചെ മൂന്നിന് ഇയാൾ ക്ഷേത്രത്തിൽ കയറുന്നത് സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. 3.15-ന് വിളക്കും ഉരുളിയുമെടുത്ത് പുറത്തിറങ്ങി.
രണ്ട് ബക്കറ്റിലാണ് വിളക്കുകൾ പുറത്തുകൊണ്ടുപോയത്. ഉരുളി ചുമലിൽ വെച്ച് പുറത്തെത്തിച്ചു. ഇതിൻ്റെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതിനെ തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു. രാവിലെ അഞ്ചിന് മേൽശാന്തിയും ഭാരവാഹികളും എത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.
ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് എ.ബാലകൃഷ്ണൻ തലശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു
The lamps and rolling stock of the temple were stolen;A young man was arrested in Thalassery