തലശേരിയുടെ ഹോക്കി പാരമ്പര്യം നില നിർത്തി യുണൈറ്റഡ് സ്പോർട്സ് ക്ലബ് ; അണ്ടർ 16 ഹോക്കിയിൽ ജില്ലാ ചാമ്പ്യന്മാർ

തലശേരിയുടെ ഹോക്കി പാരമ്പര്യം നില നിർത്തി  യുണൈറ്റഡ് സ്പോർട്സ് ക്ലബ് ; അണ്ടർ 16 ഹോക്കിയിൽ ജില്ലാ  ചാമ്പ്യന്മാർ
Jul 23, 2024 10:20 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)  തലശ്ശേരി അറീന ടർഫിൽ രണ്ട് ദിവസമായി നടന്നു വന്ന പതിനാറ് വയസ്സിൽ താഴെയുള്ളവരുടെ ജില്ലാ ഹോക്കി ടൂർണ്ണമെന്റിൽ യുണൈറ്റഡ് തലശ്ശേരി സ്പോർട്ട്സ് ക്ലബ്ബ് ഹോക്കി അക്കാഡമി ചാമ്പ്യൻമാരായി.

ഇന്ന് നടന്ന ഫൈനലിൽ പാതിരിയാട് ഹയർ സെക്കണ്ടറി സ്ക്കൂളിനെ ആയുഷിന്റെയും, അഷ്വന്തിന്റെയും മികവിൽ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.

രണ്ട് ദിവസത്തെ മൽസരങ്ങൾക്കൊടുവിൽ ഇന്ന് വൈകുന്നേരം സമാപന ചടങ്ങിൽ മുൻ ഇന്ത്യൻ ഡിപ്ലോമാറ്റും, അസിസ്റ്റന്റ് കമാണ്ടന്റുമായിരുന്ന വി.കെ. അബ്ദുൽ നിസാർ മുഖ്യാതിഥിയായിരുന്നു. ഹോക്കി ഇതിഹാസമായിരുന്ന ധ്യാൻ ചന്ദിന്റെ സംഭാവനകളും, ഇന്ത്യൻ ഹോക്കിയുടെ മഹത്തായ ഭൂതകാലവും അദ്ദേഹം യുവകളിക്കാരെ ഓർമ്മപ്പെടുത്തി.

ജില്ലയിലെ 24 സ്ക്കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മൽസരത്തിന്റെ സമീപനത്തോടനുബന്ധിച്ച് ഗാനാലാപനം, ഡാൻസ്, ലൈവ് കമന്ററി എന്നിവയോടുകൂടി ഉൽസവ പ്രതീതിയിലാണ് ടൂർണ്ണമെന്റ് സമാപിച്ചത്. വിജയികൾ:- പതിമൂന്ന് വയസ്സിന് താഴെ - സെന്റ് ജോസഫ് ബോയ്സ് സ്ക്കൂൾ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് യുണൈറ്റഡ് തലശ്ശേരിയെ തോൽപിച്ചു.

പതിനാറ് വയസ്സിന് താഴെ പെൺകുട്ടികളുടെ വിഭാഗത്തിൽ ഹയർ സെക്കണ്ടറി സ്ക്കൂൾ പാതിരിയാട് ചാമ്പ്യൻമാരായി. വനിതകളുടെ മാസ്റ്റേർസ് പ്രദർശന മൽസരത്തിൽ യുണൈറ്റഡ് തലശ്ശേരി എതിരില്ലാത്ത നാല് ഗോളുകൾക്ക് ആസ്റ്റ മട്ടന്നൂരിനെ തോൽപിച്ചു.

പ്രസിഡന്റ് ജോൺസൺ മാസ്റ്റർ അധ്യക്ഷത വഹിച്ചു ഒ വി ജാവിസ്, നിയാസ്,റോയി റോബർട്ട് ,അഹമ്മദ്, കെ കെ മശൂദ്, ഷംസുദ്ദീൻ മാസ്റ്റർ, സാലി തച്ചാർ, ഒ വി റഫീഖ്, തഫ്ലിം മണിയാട്ട് എന്നിവർ സംബന്ധിച്ചു

United Sports Club stopped Thalassery's hockey tradition;District Champions in Under 16 Hockey

Next TV

Related Stories
പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു

Jul 12, 2025 10:46 AM

പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു

പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ...

Read More >>
തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ  നീന്തൽ പരിശീലനം സംഘടിപ്പിച്ചു

Jul 11, 2025 03:05 PM

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം...

Read More >>
കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ;  അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി,  വിധിക്ക് സ്റ്റേയില്ല

Jul 10, 2025 10:38 PM

കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ; അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി, വിധിക്ക് സ്റ്റേയില്ല

കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ; അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി, വിധിക്ക് സ്റ്റേയില്ല...

Read More >>
ദില്ലിയിൽ ശക്തമായ ഭൂചലനം ;  രേഖപ്പെടുത്തിയത് 4.4 തീവ്രത

Jul 10, 2025 12:48 PM

ദില്ലിയിൽ ശക്തമായ ഭൂചലനം ; രേഖപ്പെടുത്തിയത് 4.4 തീവ്രത

ദില്ലിയിൽ ശക്തമായ ഭൂചലനം ; രേഖപ്പെടുത്തിയത് 4.4 തീവ്രത...

Read More >>
Top Stories










News Roundup






//Truevisionall