---
title: "ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് ഷെയർ ട്രേഡിങ് തട്ടിപ്പ് ; മുഴപ്പിലങ്ങാട് സ്വദേശിയായ  യുവാവിന്റെ 25 ലക്ഷം നഷ്ടമായി"
english_title: "Share trading fraud by claiming to double;25 lakhs of a youth from Muzhapilangad lost"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/222477/share-trading-fraud-by-claiming-to-double25-lakhs-of-a-youth-from-muzhapilangad-lost"
published_at: "2024-07-24T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0980847ffe_Untitled-5_copy.jpg"
keywords: []
---

# ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് ഷെയർ ട്രേഡിങ് തട്ടിപ്പ് ; മുഴപ്പിലങ്ങാട് സ്വദേശിയായ  യുവാവിന്റെ 25 ലക്ഷം നഷ്ടമായി

> **Lead Summary:** ** തലശ്ശേരി : **ഷെയർ ട്രേഡിങ് ആപ്പ് വഴി ഇരട്ടിയിലേറെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ധർമ്മടം സ്വദേശിയുടെ 25 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തു.

## Article Content

** തലശ്ശേരി : **ഷെയർ ട്രേഡിങ് ആപ്പ് വഴി ഇരട്ടിയിലേറെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ധർമ്മടം സ്വദേശിയുടെ 25 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തു.

സ്വകാര്യാശു പത്രി ജീവനക്കാരനായ 45 കാരൻ്റെ പണമാണ് നഷ്ട‌മായത്. കഴിഞ്ഞ മെയ് മൂന്ന് മുതൽ ജൂൺ 29 വരെയുള്ള കാലയളവിൽ പലതവണകളി ലായാണ് പണം നിക്ഷേപിച്ചത്.

ഷെയർ ട്രേഡിങ് സംബന്ധിച്ച ഓൺലൈൻ ക്ലാസ് നൽകിയ ശേഷം തട്ടിപ്പിൽ കുടുക്കുക യായിരുന്നുവത്രെ. സൈബർ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/222477/share-trading-fraud-by-claiming-to-double25-lakhs-of-a-youth-from-muzhapilangad-lost)