---
title: "തലശ്ശേരി നഗരസഭയിലെ പെരിങ്കളം ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം."
english_title: "LDF wins in Peringalam by-election in Thalassery Municipality."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/224299/ldf-wins-in-peringalam-by-election-in-thalassery-municipality"
published_at: "2024-07-31T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9ce11f0640_Untitled-4_copy.jpg"
keywords: []
---

# തലശ്ശേരി നഗരസഭയിലെ പെരിങ്കളം ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം.

> **Lead Summary:** **തലശ്ശേരി:** പെരിങ്കളത്ത് വാർഡ് 18 ൽ ഇന്നലെ നടന്ന ഉപതിര ഞ്ഞെടുപ്പിൽ എൽ ഡി എഫിലെ സുധീശൻ 237 വോട്ടുകൾക്ക് വിജയിച്ചു.

## Article Content

**തലശ്ശേരി:** പെരിങ്കളത്ത് വാർഡ് 18 ൽ ഇന്നലെ നടന്ന ഉപതിര ഞ്ഞെടുപ്പിൽ എൽ ഡി എഫിലെ സുധീശൻ 237 വോട്ടുകൾക്ക് വിജയിച്ചു.

508 വോട്ടുകളാണ് സുധീശൻ നേടിയത്. യു ഡി എഫ് സ്ഥാനാർത്ഥിയായ പങ്കജാക്ഷൻ 271 വോട്ടും, എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് 94 ഉം വോട്ട് നേടി. 76.38 ശതമാനമായിരുന്നു പോളിങ്.

കുട്ടിമാക്കൂൽ ശ്രീനാരാ യണ നഴ്സറി സ്കൂളിൽ നടന്ന വോട്ടെടുപ്പിൽ 873 പേർ വോട്ട് ചെയ്തു. 457 സ്ത്രീകളും 416 പുരുഷൻമാരുമടക്കം 1143 വോട്ടർമാരാണ് വാർഡിലുള്ളത്. നേരത്തെ വൈസ് ചെയർമാനായിരുന്ന വാഴയിൽ ശശി മരണപ്പെട്ടതിനെ തുടർന്നാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/224299/ldf-wins-in-peringalam-by-election-in-thalassery-municipality)