---
title: "മടപ്പള്ളിയില്‍  സീബ്രാലൈനില്‍ വിദ്യാര്‍ഥികളെ ഇടിച്ച ബസില്‍ വേറെയും നിയമലംഘനം, ഫിറ്റ്‌നസ് റദ്ദാക്കിയെന്ന് സര്‍ക്കാര്‍"
english_title: "The bus that hit the students on the zebra line also violated the law and the fitness was canceled by the government"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/224719/the-bus-that-hit-the-students-on-the-zebra-line-also-violated-the-law-and-the-fitness-was-canceled-by-the-government"
published_at: "2024-08-01T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab6136b220e_download_(6).jpg"
keywords: []
---

# മടപ്പള്ളിയില്‍  സീബ്രാലൈനില്‍ വിദ്യാര്‍ഥികളെ ഇടിച്ച ബസില്‍ വേറെയും നിയമലംഘനം, ഫിറ്റ്‌നസ് റദ്ദാക്കിയെന്ന് സര്‍ക്കാര്‍

> **Lead Summary:** **തലശ്ശേരി :** മടപ്പള്ളിയില്‍ സീബ്രാ ലൈനില്‍ കൂടി റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് വിദ്യാര്‍ഥിനികളെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യ ബസില്‍ 47 ലൈറ്റുകള്‍ അനധികൃതമായി കണ്ടെത്തിയെന്നും ഓരോന്നിനുമായി 5,000 രൂപ വീതം പിഴ ഈടാക്കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

## Article Content

**തലശ്ശേരി :** മടപ്പള്ളിയില്‍ സീബ്രാ ലൈനില്‍ കൂടി റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് വിദ്യാര്‍ഥിനികളെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യ ബസില്‍ 47 ലൈറ്റുകള്‍ അനധികൃതമായി കണ്ടെത്തിയെന്നും ഓരോന്നിനുമായി 5,000 രൂപ വീതം പിഴ ഈടാക്കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയെന്നും വാഹനം മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയതായും വിശദീകരിച്ചു. നടപടികള്‍ വിശദീകരിക്കാന്‍ വടകര ആര്‍.ടി.ഒ.യും കൊയിലാണ്ടി ജോ. ആര്‍.ടി.ഒ.യും ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

റോഡുകളുടെ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/224719/the-bus-that-hit-the-students-on-the-zebra-line-also-violated-the-law-and-the-fitness-was-canceled-by-the-government)