പരശുറാം എക്സ്പ്രസ് സമയനിഷ്ഠ പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പരശുറാം എക്സ്പ്രസ് സമയനിഷ്ഠ പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Aug 31, 2024 11:29 AM | By Rajina Sandeep

(www.thalasserynews.in)  പരശുറാം എക്‌സ്‌പ്രസ്‌ സമയനിഷ്ഠ പാലിക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാ വകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിർദേശം നൽകി. പരശു റാം എക്സ്പ്രസിൽ ഒരു ബോഗി കൂടി അനു വദിച്ചിട്ടുണ്ടെങ്കിലും തിരക്കിന് കുറവുണ്ടായിട്ടില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.

കോഴിക്കോട് - കണ്ണൂർ റൂട്ടിൽ ഓടുന്ന പതിവ് തീവണ്ടികളിലെ തിരക്ക് കുറയ്ക്കാൻ റെയിൽവേയുടെ ഭാഗത്തുനിന്ന് പ്രായോഗിക നടപടി ഉണ്ടാകുന്നില്ലെന്നും കമ്മിഷൻ വിമർശിച്ചു.

മംഗളൂരുവിൽനിന്ന് രാവിലെ 5.05-നാണ് പരശുറാം എക്സ്പ്രസ് യാത്ര തുടങ്ങുന്നത്. കണ്ണൂരിൽ 7.07-നും കോഴിക്കോട് 8.37-നും എത്തും. സമയം കൃത്യമായി പാലിക്കുകയാ ണെങ്കിൽ 8.57-ന് കാസർകോട്ടുനിന്ന് യാത്ര തുടങ്ങുന്ന വന്ദേഭാരത് എക്സ്പ്രസിന് വേണ്ടിപരശുറാം എക്സ്പ്രസ് പിടിച്ചിടേണ്ടി വരില്ലെന്ന യാത്രാക്കാരുടെ ആവശ്യം പരിഗണനാർഹമാണെന്ന് ഉത്തരവിൽ പറയുന്നു.

നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടി കമ്മിഷനെ അറിയിക്കണം. പരശുറാം എക്സ്പ്രസിലെ തിരക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലാപറമ്പ് സ്വദേശി പി.ഐ. ജോൺ സമർപ്പിച്ച പരാതിയിലാണ് നടപടി. തിരക്ക് നിയന്ത്രിക്കുന്നതിന് ഒരു ജനറൽ കോച്ചും സ്ത്രീകളുടെ കോച്ചും അനുവദിച്ചിട്ടു ണ്ടെന്ന് പാലക്കാട് സീനിയർ ഡിവിഷണൽ റെയിൽവേ മാനേജർ കമ്മിഷനെ അറിയിച്ചു.

മംഗളൂരു - കോഴിക്കോട് എക്സ‌്പ്രസിലും നാല് ജനറൽ കോച്ചുകൾ അനുവദിച്ചി ട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ - കോഴിക്കോട് റൂട്ടിലെ റെയിൽപ്പാതയിലെ തിരക്ക് കാരണം പുതിയ തീവണ്ടികൾ അനുവദിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്.

Human Rights Commission to make Parashuram Express punctual

Next TV

Related Stories
കണ്ണൂർ  ആലക്കോട്  വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

Nov 26, 2024 01:27 PM

കണ്ണൂർ ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക്...

Read More >>
പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ

Nov 26, 2024 10:48 AM

പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്ക്  സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Nov 26, 2024 07:59 AM

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ...

Read More >>
Top Stories