ചെണ്ടുമല്ലിയിൽ സിരീഷിന്റെ വിജയ ഗാഥ: അഭിനന്ദിച്ച് മന്ത്രി

ചെണ്ടുമല്ലിയിൽ സിരീഷിന്റെ വിജയ ഗാഥ:  അഭിനന്ദിച്ച് മന്ത്രി
Sep 2, 2024 01:34 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in) ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ടപ്പൂവിന് പകരം ഒരു പൂക്കാലം തന്നെയാണ് നൽകിയതെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പദ്ധതിയായ 'ഓണത്തിന് ഒരു കൊട്ട പൂവ്' ചെണ്ടുമല്ലി കൃഷിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം അഴീക്കോട് ചാൽ പി സിലീഷിന്റെ തോട്ടത്തിൽ നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. പല നിറത്തിലുള്ള പൂക്കൾ നിറഞ്ഞ ആയിരം ഇടങ്ങൾ ഈ പദ്ധതിയിലൂടെ സൃഷ്ടിച്ചു.

വയനാടിന്റെ ദുരന്ത പശ്ചാത്തലത്തിൽ വേദനാജനകമായ ഓണക്കാലം ആണെങ്കിലും നമുക്ക് ആ ദുരന്തത്തെ മറികടന്ന് മുന്നോട്ടുപോയ മതിയാവൂ-മന്ത്രി പറഞ്ഞു. ഭാവനാ പൂർണമായ നവീന പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയതെന്ന് മന്ത്രി അഭിനന്ദിച്ചു.

പൂകർഷകനായ സിലേഷിനെ മന്ത്രി പൊന്നാടയണയിച്ച് ആദരിച്ചു. 30 സെന്റ് സ്ഥലത്ത് 10,000 മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലി തൈകളാണ് സിലീഷ് കൃഷി ചെയ്തത്.

Sireeesh's success story in Chendumalli: Congratulation Minister

Next TV

Related Stories
കണ്ണൂർ  ആലക്കോട്  വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

Nov 26, 2024 01:27 PM

കണ്ണൂർ ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക്...

Read More >>
പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ

Nov 26, 2024 10:48 AM

പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്ക്  സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Nov 26, 2024 07:59 AM

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ...

Read More >>
Top Stories