---
title: "വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്  പണം തട്ടിയെടുത്തു,  തളിപ്പറമ്പ് സ്വദേശികളുടെ  പരാതിയിൽ കേസ്"
english_title: "Extorted money by offering job abroad, case filed on complaint of natives of Thaliparam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/232787/extorted-money-by-offering-job-abroad-case-filed-on-complaint-of-natives-of-thaliparam"
published_at: "2024-09-02T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5db44e74c1_download_(7).jpg"
keywords: []
---

# വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്  പണം തട്ടിയെടുത്തു,  തളിപ്പറമ്പ് സ്വദേശികളുടെ  പരാതിയിൽ കേസ്

> **Lead Summary:** **കണ്ണൂർ : ** കമ്പോഡിയയിൽ ഡാറ്റാ എൻട്രിജോലി വാഗ്ദാനം നൽകി യുവാക്കളിൽ നിന്നും പണം കൈപ്പറ്റി ജോലി നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ട്രാവൽ ഏജൻ്റിനെതിരെ കേസ്.

## Article Content

**കണ്ണൂർ : ** കമ്പോഡിയയിൽ ഡാറ്റാ എൻട്രിജോലി വാഗ്ദാനം നൽകി യുവാക്കളിൽ നിന്നും പണം കൈപ്പറ്റി ജോലി നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ട്രാവൽ ഏജൻ്റിനെതിരെ കേസ്.

തളിപ്പറമ്പ് ബക്കളം കാനൂൽ സ്വദേശി പടിഞ്ഞാറേ പുരയിൽ വൈശാഖ് (24) തളിപ്പറമ്പിലെ പരിയാരത്ത് വലിയ വീട്ടിൽ ജിഷ്ണു (25) എന്നിവരുടെ പരാതിയിലാണ് ഏറണാകുളം സ്വദേശി റെജിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. ഈ വർഷം ജനുവരിയിലാണ് പരാതിക്കാസ്പദമായ സംഭവം.

പരാതിക്കാരനായ വൈശാഖിൽ നിന്നും കമ്പോഡിയയിലേക്ക് ഡാറ്റാ എൻട്രി ജോലി വാഗ്ദാനം നൽകി 1,30,000 രൂപയും ജീഷ്ണുവിൽ നിന്ന് 85,000 രൂപയും കൈപറ്റിയ ശേഷം പ്രതി ചെന്നൈ എയർപോർട്ടു വഴി പരാതിക്കാരെ കമ്പോഡിയയിൽ എത്താൻ ആവശ്യപ്പെടുകയും വിദേശത്തെത്തിയ ശേഷം പിന്നീട് ജോലി നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/232787/extorted-money-by-offering-job-abroad-case-filed-on-complaint-of-natives-of-thaliparam)