തലശേരി: (www.thalasserynews.in)റെയിൽവേയിൽ വിവിധ തസ്‌തികകളിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി വഞ്ചന നടത്തിയെന്ന കേസിൽ സ്ത്രീ നൽകിയ മുൻകൂർ ജാമ്യ ഹരജി ജില്ലാ സെഷൻസ് ജഡ്‌ജ് കെ.ടി. നിസ്സാർ അഹമ്മദ് തള്ളി.
തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി ഗീതാ റാണി നൽകിയ മുൻകൂർ ജാമ്യ ഹരജിയാണ് കോടതി നിരസിച്ചത്. കേസിലെ മൂന്നാം പ്രതിയാണ് ഗീത.
ഇവർ ഉൾപ്പെടെയുള്ള പ്രതികൾ റെയിൽവേ സീനിയർ റിക്രൂട്ട്മെന്റ് ഓഫീസർ എന്ന വ്യാജേന രണ്ട് പേരിൽ നിന്ന് 36 ലക്ഷവും, പയ്യന്നൂർ പോലീ സ് രജിസ്റ്റർ ചെയ്ത പരാതിയിൽ 50 ലക്ഷത്തിൽ പരം രൂപയും വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്നുമാണ് കേസ്.
കേസിൽ പോലീസ് അറസ്റ്റിലായ മറ്റൊരു പ്രതിയായ ചൊക്ലി നിടുമ്പ്രത്തെ കെ.ശശിയുടെ ജാമ്യ ഹരജി മൂന്നാം തവണ യും ജില്ലാ സെഷൻസ് കോടതി നിരസിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും, കേസന്വേഷണത്തെ പ്രതികൂല മായി ബാധിക്കുമെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ. അജിത്ത്കുമാർ വിചാരണ കോടതി മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.
Fraud by offering jobs in railways; The Thalassery District Sessions Court rejected the anticipatory bail plea of the accused