ജോലി ചെയ്യുന്ന സർക്കാർ ആശുപത്രിയുടെ ഒരു കി.മി ചുറ്റളവിൽ സ്വകാര്യ പ്രാക്ടീസ് വേണ്ട ; ഡോക്ടർമാർക്ക് കർശന നിർദ്ദേശവുമായി സർക്കാർ

ജോലി ചെയ്യുന്ന  സർക്കാർ ആശുപത്രിയുടെ ഒരു കി.മി ചുറ്റളവിൽ സ്വകാര്യ പ്രാക്ടീസ് വേണ്ട ; ഡോക്ടർമാർക്ക് കർശന നിർദ്ദേശവുമായി സർക്കാർ
Sep 3, 2024 01:44 PM | By Rajina Sandeep

(www.thalasserynews.in)  ജോലി ചെയ്യുന്ന സർക്കാർ ആശുപത്രിയുടെ ഒരു കിലോമീറ്റർ പരിധിയിൽ ഡോക്ടർമാരുടെ സ്വകാര്യപ്രാക്ടി സ് വിലക്കി ഗവ. സെർവന്റ്സ് കോണ്ടക്ട് റൂളിൽ സർക്കാർ ഭേദഗതി വരുത്തി. താമസസ്ഥലമോ, ഔദ്യോഗിക ക്വാർട്ടേഴ്സോ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിലാണെങ്കിൽ ഇളവുണ്ട്.

ലാബ്, സ്കാനിങ് കേന്ദ്രം, ഫാർമസി തുടങ്ങിയ സ്ഥാപനങ്ങൾക്കൊപ്പമോ വ്യാവസായിക ആവശ്യത്തിന് നിർമിച്ച കെട്ടിടങ്ങളിലോ സ്വകാര്യ പ്രാക്ടീസ് പാടില്ല.

ഇൻസ്പെക്ഷൻ സമയത്ത് ആധാർ കാർഡ്, ഏറ്റവും പുതിയ വൈദ്യുതി/ ഫോൺ ബിൽ, കരമൊടുക്കിയ റസീതോ, വാടക കെട്ടിടമെങ്കിൽ അതിന്റെ രേഖയോ ഹാജരാക്കണം.

ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ സ്വകാര്യ പ്രാക്ടീസ് പാടില്ല. സ്വകാര്യ പ്രാക്ടീസ്, യോഗ്യത എന്നിവ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരണമോ പരസ്യമോ പാടില്ല.

രോഗനിർണയ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. പുറത്തു നിന്ന് ചികിത്സ നൽകുന്ന രോഗികൾക്ക് ഡോക്ടർ ജോലി ചെയ്യുന്ന സ്ഥാപനത്തി ൽ നിന്ന് കുത്തിവയ്പ്പ്, മരുന്ന്, ഡ്രസ്സിങ് തുടങ്ങി ഒരു സേവനവും ലഭ്യമാക്കരുത്.

സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ സർക്കാർ ആശുപത്രിയുടെ സേവന ങ്ങളൊന്നും ഉപയോഗിക്കരു തെന്ന കർശന നിർദേശവും ഭേദഗതിയിലുണ്ട്.

No private practice within one km radius of working government hospital; Government with strict instructions for doctors

Next TV

Related Stories
കണ്ണൂർ  ആലക്കോട്  വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

Nov 26, 2024 01:27 PM

കണ്ണൂർ ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക്...

Read More >>
പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ

Nov 26, 2024 10:48 AM

പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്ക്  സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Nov 26, 2024 07:59 AM

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ...

Read More >>
Top Stories

News Roundup