(www.thalasserynews.in) മൊയ്തുപ്പാലത്തിന് സമീപം വാഹനാപകടത്തിൽ ആംബുലൻസ് ഡ്രൈവർ മരിച്ച സംഭവത്തിൽ ഫയർ എൻജിൻ ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ റിപ്പോർട്ട്.
ഓഗസ്റ്റ് 25ന് രാത്രി 8.30ന് ഫയർ എൻജിനും ആംബുലൻസും കൂട്ടിയിടിച്ചാണ് അപകടം. തലശ്ശേരി അഗ്നിരക്ഷാനി ലയത്തിലെ ഫയർ എൻജിൻ ഡ്രൈവർ കല്ലാച്ചി നരിപ്പറ്റയിലെ വി.കെ. ഷൈജു (44) സംഭവസമയത്ത് മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി.
സംഭവം സംബന്ധിച്ച് അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിനാണ് ധർമടം പോലീസ് ആദ്യം കേസെടുത്തത്. മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനാഫലം ലഭിച്ചതോടെ കുറ്റകരമായ നരഹത്യയും പ്രതിക്കെതിരെ ചേർത്തു. പ്രതിയുടെ
മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് വാദം കേട്ടു. പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ എതിർത്തു.
അപകടത്തിൽ ആംബുലൻസ് ഡ്രൈവർ തളിപ്പറമ്പ് കൊട്ടിലയിലെ കെ.മിഥുനാണ് (30) മരിച്ചത്. മുഴപ്പിലങ്ങാട് കുളം ബസാറിൽ തീ അണയ്ക്കാൻ പോകുക യായിരുന്നു ഫയർ എൻജിൻ.
പരിയാരത്തെ ഗവ. മെഡിക്കൽ കോളേജ് ആസ്‌പത്രിയിൽനിന്ന് ചിറക്കുനിയിലെ എം. ഹരിദാസി ൻ്റെ മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്.
ആംബുലൻസിലുണ്ടായിരുന്ന ഹരിദാസിൻ്റെ മക്കളായ സുകേഷ്, സിന്ധു, മറ്റൊരു മകളുടെ ഭർത്താവ് പ്രവീൺ എന്നിവർക്ക് പരിക്കേറ്റിരുന്നു.
Fire Engine and Ambulance Collision in Dharmadam, Driver Dies, Fire Engine Driver Reportedly Drunk