ബസ് സമയക്രമത്തെ ചൊല്ലി സംഘർഷം ; കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ച കണ്ണൂർ മമ്പറം സ്വദേശി പിടിയിൽ

ബസ് സമയക്രമത്തെ ചൊല്ലി സംഘർഷം ; കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ച കണ്ണൂർ മമ്പറം  സ്വദേശി പിടിയിൽ
Sep 5, 2024 11:55 AM | By Rajina Sandeep

(www.thalasserynews.in)  കോഴിക്കോട് സ്വകാര്യ ബസ്‌ ഡ്രൈവർക്ക് നേരെ വധശ്രമം. കൊയിലാണ്ടി കോട്ടക്കൽ സ്വദേശി എം. നൗഷാദിനുനേരെയാണ് ആക്രമണം ഉണ്ടായത്.

ബസിനുള്ളിൽ വെച്ച് ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നൗഷാദിനെ ആക്രമിച്ച മറ്റൊരു ബസിലെ ജീവനക്കാരനായ കണ്ണൂര്‍ മമ്പറം കുണ്ടത്തിൽ പികെ ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസുകളുടെ സമായക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. ഇന്നലെ രാവിലെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിൽ വെച്ച് ആക്രമണം ഉണ്ടായത്.

ബസിന്‍റെ സിസിടിവിയിൽ പതിഞ്ഞ ആക്രണത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. രാവിലെ 6.45ന് വടകരയിൽ നിന്ന് പുറപ്പെട്ട് എട്ടരയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെത്തിയത്.

ബസ് സ്റ്റാന്‍ഡിൽ നിര്‍ത്തി നൗഷാദ് പിന്‍സീറ്റിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയം നേരത്തെ പരിചയമുള്ള ഷഹീര്‍ നൗഷാദിനെ മര്‍ദ്ദിക്കുകയായിരുന്നു. മറ്റു ബസുകളിലെ ജീവനക്കാരെത്തി ഷഹീറിനെ തടഞ്ഞെങ്കിലും ഇതിനിടയിൽ ജാക്കി ലിവര്‍ എടുത്ത് നൗഷാദിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു.

അടിയേറ്റ നൗഷാദ് ബസിനുള്ളിൽ വീണു. ആക്രമണം നടന്നതിന്‍റെ തലേദിവസം ബസ് സര്‍വീസിലെ സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. 

Controversy over bus timings; A native of Kannur Mambaram was arrested for hitting a private bus driver in Kozhikode with a jack lever

Next TV

Related Stories
കണ്ണൂർ  ആലക്കോട്  വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

Nov 26, 2024 01:27 PM

കണ്ണൂർ ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക്...

Read More >>
പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ

Nov 26, 2024 10:48 AM

പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്ക്  സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Nov 26, 2024 07:59 AM

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ...

Read More >>
Top Stories

News Roundup