Sep 5, 2024 03:58 PM

ലശേരി:(www.thalasserynews.in)  തലശേരി ടി.സി മുക്കിൽ റോഡിലേക്ക് തള്ളി നിൽക്കുന്ന മരം അപകട ഭീതിയുയർത്തുന്നു. റെയിൽവേ സ്റ്റേഷനിലേക്കടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്.

വ്യാഴാഴ്ച ഉച്ചക്ക് മരത്തിൻ്റെ ശിബിരം തട്ടി വാഹനത്തിലെ ക്ലീനർക്ക് പരിക്കേറ്റു. തലശേരി റെയിൽവെ സ്റ്റേഷനിലെ രണ്ടാം ഫ്ലാറ്റ്ഫോമിലേക്ക് എത്തിപ്പെടാനുള്ള റോഡാണിത്.

അതു കൊണ്ടു തന്നെ ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ ഇതുവഴി കടന്നു പോകും. ഇവിടെയാണ് റോഡിലേക്ക് അപകടകരമാകും വിധം തള്ളി നിൽക്കുന്ന മരമുള്ളത്.

സമീപത്ത് പള്ളിയുമുള്ളതിനാൽ ഇവിടെ എത്തുന്ന ഭക്തർക്കും മരം സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. വ്യാഴാഴ്ച ഇതുവഴി കടന്നു പോയ ഡെലിവറി വാൻ മരത്തിൽ തട്ടി അപകടമുണ്ടായി.

വാഹനത്തിലെ ക്ലീനറുടെ മുഖത്തും പരിക്കേറ്റു. എതിരെ വന്ന വാഹനത്തിന് സൈഡ് നൽകുമ്പോഴാണ് അപകടമുണ്ടായത്. വാഹനങ്ങൾക്കും, യാത്രക്കാർക്കും ഒരേ പോലെ അപകട ഭീഷണിയുയർത്തുന്ന മരം മുറിച്ചു നീക്കാൻ പിഡബ്ല്യുഡിയും, നഗരസഭയും തയ്യാറാകണമെന്ന് സമീപത്തെ ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെട്ടു.

In Thalassery, a dangerously protruding tree poses a danger to the road; The cleaner was injured after the wind hit the top of the tree

Next TV

Top Stories