ന്യൂമാഹി:(www.thalasserynews.in) ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ മുഴുവൻ റോഡുകളും തകർന്ന് കാൽ നടയാത്ര നടത്തുവാൻ പോലും കഴിയാതായിട്ടും നടപടി എടുക്കാത്ത എൽ.ഡി.എഫ് പഞ്ചായത്ത് ഭരണത്തിനെതിരെ യു.ഡി.എഫ് ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.
കഴിഞ്ഞ 30 വർഷമായി പഞ്ചായത്ത് ഭരിച്ച് വരുന്ന സി പി എം നേതൃത്ത്വത്തിലുള്ള ഭരണസമിതിക്ക് ചൂണ്ടികാണിക്കുവാൻ ഒരു വികസനം പോലുമില്ലെന്ന് ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സിക്രട്ടറി കെ.പി സാജു പറഞ്ഞു.
എൽഡിഎഫ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളുടെയും സ്ഥിതി ഇതിൽ നിന്ന് വ്യത്യസ്തമല്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുസ്ലീം ലീഗ് നേതാവും ജില്ലാ ഉപാദ്ധ്യക്ഷനുമായ അഡ്വ. കെ എ ലത്തിഫ് ആരോപിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അസ്ലം ടി.എച്ച് അദ്ധ്യക്ഷത വഹിച്ചു.
കൺവീനർ അനീഷ് ബാബു വി.കെ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് അഡ്വ. അരുൺ സി ജി., മുസ്ലീം ലീഗ് മണ്ഡലം സിക്രട്ടറി കെ സുലൈമാൻ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.സി റിസാൽ , കോൺഗ്രസ് നേതാവ് എൻ .കെ സജീഷ് എന്നവർ സംസാരിച്ചു.
കെ.പി യൂസഫ്, പി.പി അലി, പഞ്ചായത്ത് മെമ്പർ ഫാത്തിമ്മ കുഞ്ഞി തയ്യിൽ, ഷഹദിയ മധുരിമ, കവിയൂർ രാജേന്ദ്രൻ, പി.പി അലി, ഷാനു പുന്നോൽ, തഷരീഫ്, ജഗനാഥൻ ടി.പി, സുനിത പി.കെ തുടങ്ങിയവർ നേതൃത്വം നൽകി.
Roads in New Mahi should be made passable; The UDF staged a sit-in