(www.thalassserynews.in) പൂക്കളും പൂവിളികളുമായി ഓണം എത്തി. ഇന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ അത്തം ആഘോഷിക്കുകയാണ്. ഇത്തവണ ചിങ്ങത്തില്‍ രണ്ട് അത്തവും തിരുവോണവും ഉണ്ട് എന്ന പ്രത്യേകതയും ഉണ്ട് ഇത്തവണത്തെ ഓണത്തിന്.
പതിവിന് വിപരീതമായാണ് ഇത്തവണ അത്തവും തിരുവോണവും 2 ദിവസമായി എത്തുന്നത്. ചിങ്ങ മാസത്തില്‍ അത്തം നാളില്‍ പൂക്കളം ഇട്ടുകൊണ്ട് ആരംഭിക്കുന്ന ഓണാഘോഷങ്ങള്‍ പത്താം നാള്‍ തിരുവോണ ദിനത്തിലാണ് പലയിടത്തും അവസാനിക്കുക. അത്തം മുതല്‍ പത്തുദിനം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഉത്സവപ്രതീതിയാണ് സമ്മാനിക്കുന്നത്. ഒത്തുചേരലുകളും ആഘോഷങ്ങളുമായി മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനായി ഒരുങ്ങി നില്‍ക്കുകയാണ്. ഇന്നലെയും ഇന്നും ആണ് ചിങ്ങമാസത്തിലെ അത്തം ദിനങ്ങള്‍.
രണ്ട് ദിനങ്ങളില്‍ അത്തം വരുന്നതുകൊണ്ടുതന്നെ ചതുർഥിക്ക് തൊട്ടുമുമ്പുള്ള ദിവസമാണ് അത്തം ദിനമായി കണക്കാക്കേണ്ടത്. അങ്ങനെ നോക്കുകയാണെങ്കില്‍ ശനിയാഴ്ച ചതുർഥി ദിനമായതിനാല്‍ വെള്ളിയാഴ്ചയാകും അത്താഘോഷം നടക്കുക.
ചിങ്ങപ്പിറവിക്ക് പിന്നാലെ ശ്രാവണത്തിലെ പൗർണമി ചേർന്ന തിരുവോണം വന്നെങ്കിലും രണ്ടാമത്തെ തിരുവോണമാണ് ആഘോഷ ദിവസമായി കണക്കാക്കുന്നത്. അങ്ങനെ വരുമ്പോള്‍ 15നാണ് തിരുവോണം.
poovilli-poovilli-ponnanonmai-atham-was-born-with-onavavararivarai