---
title: "കേരളത്തിൽ എല്ലാ ജില്ലകളിലും ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴ തുടരും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്"
english_title: "In Kerala, intermittent isolated rain will continue in all districts, yellow alert in two districts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/233673/in-kerala-intermittent-isolated-rain-will-continue-in-all-districts-yellow-alert-in-two-districts"
published_at: "2024-09-06T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dac69a07338_66dac43bc9703_rain.jpg"
keywords: []
---

# കേരളത്തിൽ എല്ലാ ജില്ലകളിലും ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴ തുടരും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

> **Lead Summary:** *** ***കേരളത്തിൽ എല്ലാ ജില്ലകളിലും ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴ തുടരും. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

## Article Content

*** ***കേരളത്തിൽ എല്ലാ ജില്ലകളിലും ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴ തുടരും. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുനമർദ്ദം അടുത്ത 2-3 ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാൾ, ഒഡിഷ, തീരത്തിനു സമീപം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.

തുടർന്നുള്ള 3-4 ദിവസത്തിനുള്ളിൽ കരയിൽ പ്രവേശിച്ചു പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്​ഗഡ് മേഖലയിലേക്ക് നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥ വിഭാ​ഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/233673/in-kerala-intermittent-isolated-rain-will-continue-in-all-districts-yellow-alert-in-two-districts)