---
title: "എന്ത് നടപടിയെടുത്തു ? ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം"
english_title: "What action was taken? ; High Court criticizes government on Hema committee report"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/234553/what-action-was-taken-high-court-criticizes-government-on-hema-committee-report"
published_at: "2024-09-10T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfe0de87340_Untitled-2_copy.jpg"
keywords: []
---

# എന്ത് നടപടിയെടുത്തു ? ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

> **Lead Summary:** ** **ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു.

## Article Content

** **ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു.

നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും കോടതി പറഞ്ഞു. സർക്കാർ എന്തുചെയ്തുവെന്ന് ചോദിച്ചപ്പോൾ, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ മറുപടി നൽകി.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടിയെടുത്തോയെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുടെ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/234553/what-action-was-taken-high-court-criticizes-government-on-hema-committee-report)