തലശ്ശേരി:(www.thalasserynews.in) ലഹരി മരുന്ന് കൈവശം വച്ച് ഇടപാട് നടത്തു ന്നതിനിടയിൽ കൈയ്യോടെ കുടുങ്ങി ജയിലിലായ യു വാവിനെതിരെ കാപ്പ ചുമത്തി.
തലശ്ശേരി ചിറക്കരയിലെ ആയിഷ മഹലിൽ എം.കെ. സഫ്വാനെതിരെ യാണ് ജില്ല കലക്ടറുടെ നിർദേശ പ്രകാരം കാപ്പ ചുമ ത്തിയത്. തലശ്ശേരി, ധർമടം പൊലീസ് സ്റ്റേഷനുകളിലായി മുന്നോളം മയക്കു മരുന്ന് കേസിൽ പ്രതിയാണ് ഇയാൾ.
തലശ്ശേരി വടക്കുമ്പാട് നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന മയ്ക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയവെയാണ് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കലക്ടർ പ്രതിക്കെതിരെ കാപ്പ ചുമത്താൻ ഉത്തരവിട്ടത്.
മയക്കുമരുന്ന് കൈവശം വെച്ചതിന് തലശ്ശേരിയിൽ രണ്ടും ധർമടത്ത് ഒന്നും കേസുകളാണ് സഫ്വാനെതിരെയുള്ളത്. വടക്കുമ്പാട് നിന്ന് സഫ് വാൻ ഉൾപ്പെടെ നാല് പേരെയാണ് 47 ഗ്രാം എം.ഡി.എം.എയും, രണ്ട് കിലോഗ്രാം കഞ്ചാവുമായി ധർമടം പൊലീസ് പിടികൂടിയത്.
A native of Thalassery, who was caught red-handed in drug dealing, is also in jail