തലശ്ശേരി:(www.panoornews.in) തലശ്ശേരിയിൽ മിന്നൽ ചുഴലി. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് തലശ്ശേരി മേഖലയിൽ മിന്നൽ ചുഴലി വീശിയടിച്ചത്. കാറ്റിൽ തലശ്ശേരി ഗവ: ജനറൽ ആശുപത്രിയിൽ വ്യാപക നാശ നഷ്ട്ടമാണ് ഉണ്ടായത്.
കുട്ടികളുടെ വാർഡ്, , ഓപ്പറേഷൻ തിയേറ്റർ സമുച്ചയം, ബ്ലഡ് ബേങ്ക് എന്നിവയ്‌ക്ക് മുകളിലെ ഷീറ്റുകൾ കാറ്റിൽ നിലം പതിച്ചു. വലിയ ശബ്ദം കേട്ടതോടെ ആൾക്കാർ ഓടിമാറുകയായിരുന്നു കാഷ്വാലിറ്റിക്ക് സമീപത്തെ ബോട്ടിൽ ബൂത്ത് കാറ്റിൽ പറന്നുനീങ്ങി.
ജവഹർ ഘട്ടിലെ മരങ്ങൾ പലതും കാറ്റിൽ മുറിഞ്ഞ് മോർച്ചറിക്ക് സമീപത്തെ കെട്ടിടത്തിലേക്ക് വീണു.നഗരസഭാ ചെയർപേഴ്‌സൺ കെ എം ജമുനാറാണി ,നഗരസഭ അധികൃതർ ഉൾപ്പെടെയുള്ളവർ ആശുപത്രി സന്ദർശിച്ചു.
സ്ഥലം എംഎൽഎ കൂടിയായ സ്പീക്കർ എ. എൻ ഷംസീറുമായി കൂടിയാലോചന നടത്തി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ചെയർ പേഴ്സൺ കെഎം ജമുനാ റാണി ടീച്ചർ പറഞ്ഞു.
Lightning storm in Thalassery; Extensive damage in Govt General Hospital, Asbestos sheets collapsed.