എം.ആർ അജിത് കുമാര്‍ അവധി അപേക്ഷ പിന്‍വലിച്ചു; നീക്കം എൽ.ഡി.എഫ് യോഗം ചേരാനിരിക്കെ

എം.ആർ അജിത് കുമാര്‍ അവധി അപേക്ഷ പിന്‍വലിച്ചു; നീക്കം എൽ.ഡി.എഫ് യോഗം ചേരാനിരിക്കെ
Sep 11, 2024 11:24 AM | By Rajina Sandeep

(www.thalasserynews.in) വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ അവധി അപേക്ഷ പിന്‍വലിച്ച് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍. ബുധനാഴ്ച എൽ.ഡി.എഫ് യോഗം ചേരാനിരിക്കെയാണ് ചൊവ്വാഴ്ച രാത്രിയോടെ അപേക്ഷ പിൻവലിക്കൽ. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ശനിയാഴ്ച മുതല്‍ അവധിയില്‍ പ്രവേശിക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

നാലു ദിവസത്തേക്കാണ് അവധി അപേക്ഷ നല്‍കിയിരുന്നതെങ്കിലും നീട്ടിയേക്കുമെന്നും സൂചനയുണ്ടായിരുന്നു. പൊലീസ് തലപ്പത്ത് സര്‍ക്കാര്‍ അഴിച്ചുപണികള്‍ നടത്തിയതിന് പിന്നാലെയാണ് അജിത് കുമാര്‍ അവധി പിന്‍വലിച്ച വിവരം പുറത്തുവരുന്നത്.

നിരവധി ആരോപണങ്ങൾ ഉയർന്ന അജിത്കുമാറിനെതിരെ നടപടിക്ക് വ്യാപക ആവശ്യമുണ്ടായിട്ടും സർക്കാർ ചെവികൊടുത്തിട്ടില്ല.

അജിത്കുമാറിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമടക്കം പരസ്യ പ്രതികരണം നടത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. പി.വി.അൻവർ ആരോപണം ഉന്നയിച്ച മലപ്പുറം എസ്.പി എസ്. ശശിധരനെയും ഡിവൈ.എസ്.പിമാരെയും ഉള്‍പ്പെടെ ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയുള്ള ഉത്തരവ് ചൊവ്വാഴ്ച രാത്രിയാണ് പുറത്തുവന്നത്.

മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് കൂട്ട സ്ഥലംമാറ്റത്തിന് സർക്കാർ തയാറായത്. ആരോപണങ്ങളുമായി രംഗത്തുള്ള അൻവറിനെ തൽക്കാലത്തേക്ക് തണുപ്പിക്കുക എന്നതാണ് സർക്കാർ നടപടി​ക്ക് പിന്നിലെന്നും സൂചനയുണ്ട്.

മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ താനൂര്‍ ഡിവൈ.എസ്.പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. ആരോപണങ്ങൾ ഉയര്‍ന്നപ്പോൾ തന്നെ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

എന്നാല്‍, മുഖ്യമന്ത്രിയുമായി പൊലീസ് മേധാവി നടത്തിയ ചര്‍ച്ചക്ക് ശേഷം അദ്ദേഹത്തെ മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

MR Ajit Kumar withdraws leave application; The move comes as the LDF meeting is scheduled to take place

Next TV

Related Stories
കണ്ണൂർ  ആലക്കോട്  വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

Nov 26, 2024 01:27 PM

കണ്ണൂർ ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക്...

Read More >>
പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ

Nov 26, 2024 10:48 AM

പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്ക്  സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Nov 26, 2024 07:59 AM

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ...

Read More >>
Top Stories










News Roundup