---
title: "അദാനിയുടെ ഓഹരിക്ക് ശ്രമിച്ച കണ്ണൂരുകാരൻ്റെ 47 ലക്ഷം ഓൺലൈൻ തട്ടിപ്പു സംഘം കവർന്നു"
english_title: "47 lakh online fraud gang robbed a Kannur man who tried to buy Adani shares"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/234800/47-lakh-online-fraud-gang-robbed-a-kannur-man-who-tried-to-buy-adani-shares"
published_at: "2024-09-11T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1446fe5651_Untitled-8_copy.jpg"
keywords: []
---

# അദാനിയുടെ ഓഹരിക്ക് ശ്രമിച്ച കണ്ണൂരുകാരൻ്റെ 47 ലക്ഷം ഓൺലൈൻ തട്ടിപ്പു സംഘം കവർന്നു

> **Lead Summary:** ** ** അദാനി ഗ്രൂപ്പിൻ്റെ ഷെയർ ലഭിക്കാനായി ഡൗൺലോഡ് ചെയ്‌ത ആപ്പ് മുഖേന കണ്ണൂർ സ്വദേശിയുടെ 47 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പുസംഘം കൈക്കലാക്കി.

## Article Content

** ** അദാനി ഗ്രൂപ്പിൻ്റെ ഷെയർ ലഭിക്കാനായി ഡൗൺലോഡ് ചെയ്‌ത ആപ്പ് മുഖേന കണ്ണൂർ സ്വദേശിയുടെ 47 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പുസംഘം കൈക്കലാക്കി.

ചാലാട്ടെ 54 കാരൻ്റെ 47,31,666 രൂപ യാണ് നഷ്ടമായത്. ഫെയ്‌സ്ബുക്കിൽ കണ്ട പരസ്യ ത്തിന്റെ ലിങ്കിൽ ഞെക്കിയതോടെയാണ് പുതിയആപ്പ് ഡൗൺലോഡായത്.

കഴിഞ്ഞ ജൂൺ 23 മുതൽ പലതവണകളായാണ് പണം കൈമാറിയത്. പിൻവലിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സംഭവം തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/234800/47-lakh-online-fraud-gang-robbed-a-kannur-man-who-tried-to-buy-adani-shares)