---
title: "കണ്ണൂരിൽ വ്യാ​ജ ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ് തട്ടിപ്പ്; നഷ്ടമായത് 23.21 ല​ക്ഷം രൂ​പ"
english_title: "Fake online share trading scam in Kannur; 23.21 lakh was lost"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/235501/fake-online-share-trading-scam-in-kannur-2321-lakh-was-lost"
published_at: "2024-09-14T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e521320881d_66e50be0468b0_online.jpg"
keywords: []
---

# കണ്ണൂരിൽ വ്യാ​ജ ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ് തട്ടിപ്പ്; നഷ്ടമായത് 23.21 ല​ക്ഷം രൂ​പ

> **Lead Summary:** ** **വ്യാ​ജ ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ് വെ​ബ്സൈ​റ്റ് വ​ഴി ട്രേ​ഡി​ങ് ന​ട​ത്തി​യ ക​തി​രൂ​ര്‍ സ്വ​ദേ​ശി​ക്ക് നഷ്ടമായത് 23.21 ല​ക്ഷം രൂ​പ .

## Article Content

** **വ്യാ​ജ ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ് വെ​ബ്സൈ​റ്റ് വ​ഴി ട്രേ​ഡി​ങ് ന​ട​ത്തി​യ ക​തി​രൂ​ര്‍ സ്വ​ദേ​ശി​ക്ക് നഷ്ടമായത് 23.21 ല​ക്ഷം രൂ​പ .

ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട ആ​ളു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ട്രേ​ഡി​ങ് ചെ​യ്ത​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ബാ​ങ്ക് ക്രെ​ഡി​റ്റ് കാ​ർ​ഡ് എ​ക്സി​ക്യൂ​ട്ടി​വാ​ണെ​ന്ന വ്യാ​ജേ​ന ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി ച​ക്ക​ര​ക്ക​ല്‍ സ്വ​ദേ​ശി​യി​ൽ​നി​ന്ന് 75,005 രൂ​പ ത​ട്ടി.

ആ​ക്സി​സ് ക്രെ​ഡി​റ്റ് കാ​ർ​ഡ് എ​ക്സി​ക്യൂ​ട്ടി​വാ​ണെ​ന്ന വ്യാ​ജേ​ന വി​ളി​ക്കു​ക​യും ക്രെ​ഡി​റ്റ് പ​രി​ധി വ​ർ​ധി​പ്പി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് പ​രാ​തി​ക്കാ​ര​ന്റെ കാ​ർ​ഡ് വി​വ​ര​ങ്ങ​ളും ഒ.​ടി.​പി​യും കൈ​ക്ക​ലാ​ക്കി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു പ​രാ​തി​യി​ൽ ത​ല​ശ്ശേ​രി സ്വ​ദേ​ശി​നി​ക്ക് 1,698 രൂ​പ ന​ഷ്ട​മാ​യി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/235501/fake-online-share-trading-scam-in-kannur-2321-lakh-was-lost)