ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് എന്ന പേരിൽ വ്യാജ മദ്യ വിൽപന; രണ്ട് പേർ‌ അറസ്റ്റിൽ

ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് എന്ന പേരിൽ വ്യാജ മദ്യ വിൽപന; രണ്ട് പേർ‌ അറസ്റ്റിൽ
Sep 14, 2024 07:42 PM | By Rajina Sandeep

 (www.thalasserynews.in) ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് എന്ന പേരിൽ വ്യാജ മദ്യ വിൽപന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പൂക്കാട്ടുപടി സ്വദേശി സന്തോഷ് കൊല്ലംകുടി മുകൾ സ്വദേശി കിരൺകുമാർ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. 20 ലിറ്റർ ചാരായം ഇവരുടെ വീട്ടിൽ നിന്നും പിടികൂടി.

950 ലിറ്റർ വാഷും എക്സൈസ് പിടിച്ചെടുത്തു. കാക്കനാടിന് സമീപം തേവക്കലിൽ രണ്ടു നില വീട് വാടകയ്ക്ക് എടുത്തായിരുന്നു വ്യാജ മദ്യ വിൽപന നടത്തിയിരുന്നത്.

എക്‌സൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചാരായ വില്‍പന നടത്തിയത്. സ്‌പെഷ്യല്‍ കുലുക്കി സര്‍ബത്ത് എന്ന പേരില്‍ കുപ്പിയിലാക്കിയാണ് പല സ്ഥലാത്തായി എത്തിച്ച് നല്‍കിയിരുന്നത്.

ഇന്നലെ രാത്രിയോടെയാണ് പരിശോധന നടത്തിയത്. മദ്യം നിർമ്മിക്കാൻ ഉപയോ​ഗിച്ച വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി. വാട്സ്ആപ്പ് മുഖേനയാണ് പണം വാങ്ങിയ ശേഷം ആവശ്യക്കാർക്ക് വിവിധ സ്ഥലങ്ങളായി എത്തിച്ച് മദ്യ വിൽപന നടത്തിയിരുന്നത്.

Sale of fake liquor in the name of Onam special kulukki sorbet; Two people were arrested

Next TV

Related Stories
കണ്ണൂർ  ആലക്കോട്  വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

Nov 26, 2024 01:27 PM

കണ്ണൂർ ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക്...

Read More >>
പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ

Nov 26, 2024 10:48 AM

പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്ക്  സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Nov 26, 2024 07:59 AM

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ...

Read More >>
Top Stories