---
title: "നിപ മരണം : ബെംഗളൂരുവിലും ജാഗ്രതാ നിർദേശം ; ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തെത്തിയ സഹപാഠികളും നിരീക്ഷണത്തിൽ"
english_title: " Nipah death: Bengaluru also alerted; Classmates who came to Malappuram from Bengaluru are also under observation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/235923/nipah-death-bengaluru-also-alerted-classmates-who-came-to-malappuram-from-bengaluru-are-also-under-observation"
published_at: "2024-09-16T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7ec941a0a1_download_(2).jpg"
keywords: []
---

# നിപ മരണം : ബെംഗളൂരുവിലും ജാഗ്രതാ നിർദേശം ; ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തെത്തിയ സഹപാഠികളും നിരീക്ഷണത്തിൽ

> **Lead Summary:** ** ** മലപ്പുറം തിരുവാലിയിൽ നിപ മരണത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ബെംഗളൂരുവിലും ജാഗ്രതാ നിർദേശം. മരിച്ച 24-കാരന്‍റെ ബെംഗളൂരുവിലുള്ള സഹപാഠികളും നിരീക്ഷണത്തിലാണ്. മരിച്ച മലപ്പുറം സ്വദേശി ബെംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്.

## Article Content

** ** മലപ്പുറം തിരുവാലിയിൽ നിപ മരണത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ബെംഗളൂരുവിലും ജാഗ്രതാ നിർദേശം. മരിച്ച 24-കാരന്‍റെ ബെംഗളൂരുവിലുള്ള സഹപാഠികളും നിരീക്ഷണത്തിലാണ്. മരിച്ച മലപ്പുറം സ്വദേശി ബെംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്.

ബെംഗളൂരുവിൽ നിന്ന് മരണ വിവരമറിഞ്ഞ് മലപ്പുറത്തെ മരണവീട്ടിലെത്തിയ സഹപാഠികളെയും നിരീക്ഷണത്തിലാക്കും. ഇതിൽ 13 വിദ്യാർഥികൾ നിലവിൽ കേരളത്തിലാണ്.

ഇവരോട് നാട്ടിൽ തുടരാനും ആരോ​ഗ്യവകുപ്പ് നിർദേശിച്ചു. അതേസമയം, ബെംഗളൂരുവിലുള്ള 3 വിദ്യാർഥികൾ താമസസ്ഥലത്ത് നിരീക്ഷണത്തിലാണ്.

ഇവരോട് എല്ലാവരോടും പിസിആർ പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്. കർണാടക ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കേരളത്തിൽ നിന്ന് ആരോഗ്യവകുപ്പ് കൈമാറിയ വിവരങ്ങളനുസരിച്ചാണ് കർണാടക ആരോഗ്യവകുപ്പിന്‍റെ നടപടിയുണ്ടായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/235923/nipah-death-bengaluru-also-alerted-classmates-who-came-to-malappuram-from-bengaluru-are-also-under-observation)