തലശേരി:(www.thalasserynews.in) കഴിഞ്ഞ ദിവസം അന്തരിച്ച കോടിയേരി മാടപ്പീടിക ആമിനാസിൽ എ.എൻ സറീനയുടെ വസതിയിലേക്ക് നേതാക്കളുടെ ഒഴുക്ക്.
മകൻ കൂടിയായ സ്പീക്കർ എ.എൻ ഷംസീറിനെയും, മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാനാണ് നേതാക്കളെത്തിയത്. മുഖ്യമന്ത്രി പിണറായിവിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാരായ എംബി രാജേഷ്, മുഹമ്മദ് റിയാസ്, എം
എൽ എ മാരായ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ,പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്, ജില്ല സെക്രട്ടറിമാരായ എം വി ജയരാജൻ, പി മോഹനൻ എന്നിവർ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി ദിവ്യ, ഡി സുരേഷ്‌കുമാർ, ഖാദിബോർഡ് വൈസ്‌ചെയർമാൻ പി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പനോളിവത്സൻ, എൻ ചന്ദ്രൻ, ടി വി രാജേഷ്, പി ശശി, കെ കെ രാഗേഷ്, എംപിമാരായ ഡോ വി ശിവദാസൻ, പി സന്തോഷ്‌കുമാർ, എംഎൽഎമാരായ സണ്ണിജോസഫ്, സജീവ് ജോസഫ്, എം വിജിൻ, ടി ഐ മധുസൂദനൻ, കെ കെ രമ, കെപി മോഹനൻ, കെ വി സുമേഷ്, എം രാജഗോപാലൻ, കെ ബാബു, കെ എ പ്രസേനൻ, ഇ കെ വിജയൻ,
കെ.കെ.ശൈലജ, സച്ചിൻ ദേവ്, കെ.പി മോഹനൻ, സിപിഐ നേതാക്കളായ സി എൻ ചന്ദ്രൻ, സി പി സന്തോഷ്‌കുമാർ, എ പ്രദീപൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബിജെപി നേതാക്കളായ എപി അബ്ദുള്ളക്കുട്ടി, പി കെ കൃഷ്‌ണദാസ്, എൻ ഹരിദാസ്, മുസ്ലിംലീഗ് നേതാക്കളായ പാറക്കൽഅബ്ദുള്ള, അബ്ദുൾകരീം ചേലേരി, വ്യവസായി ബോബി ചെമ്മണ്ണൂർ, സമീർ മലബാർ ഗോൾഡ്, ബാലവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ്‌കുമാർ, യുവജനകമ്മീഷൻ ചെയർമാൻ എം ഷാജർ, എസ് കെ സജീഷ് തുടങ്ങിയവർ വീട്ടിലെത്തി.
Mother's separation A line of leaders including the Chief Minister and the Leader of the Opposition came to Thalassery to console the Speaker and his family