തലശ്ശേരി:(www.thalasserynews.in) തലശ്ശേരി സമാന്തര വിദ്യാഭ്യാസ രംഗത്ത് തലശ്ശേരിയിൽ ശ്രദ്ധേയമായ സ്ഥാനം അലങ്കരിച്ച മഹാത്മ കോളേജ് കുടുംബ സംഗമം നടന്നു.
മൂന്ന് പതിറ്റാണ്ട് കാലം പ്രവർത്തിച്ച കോളേജിലെ പൂർവ വിദ്യാർത്ഥികൾ ഒത്തു കൂടി. എഴുത്തുകാരി ഡോ. ആർ. രാജശ്രീ ഉദ്ഘാടനം ചെയ്തു. ഡോ. ജോസ് സെബാസ്റ്റ്യൻ അധ്യക്ഷനായി.
അഡ്വ. രവിന്ദ്രൻ കണ്ടോത്ത് സ്വാഗതം പറഞ്ഞു. മഹാത്മ കോളേജ് പ്രിൻസിപ്പാളായിരുന്ന എം.പി. രാധാകൃഷ്ണൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. രാധാകൃഷ്ണൻ മാസ്റ്ററുടെ പ്രണയം ജീവിതം, മരണം എന്ന പുസ്തകത്തിൻ്റെ പ്രകാശവും രാജശ്രീ നിർവഹിച്ചു. വൽസൻ കൂർമ്മ കൊല്ലേരി ഏറ്റു വാങ്ങി.
ലോകപ്രശസ്ത ശില്പി വൽസൻ കൂർമ്മ കൊല്ലേരിയെ ചടങ്ങിൽ ആദരിച്ചു. പി.പത്മനാഭൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ലോഗോ ഡിസൈൻ ചെയ്ത കെ.വി. അജയകുമാറിനെയും ചടങ്ങിൽ ആദരിച്ചു ഡോ.എം. രാമചന്ദ്രൻ, ഡോ.
കെ.കെ. അജയകുമാർ, ഡോ. സുഹാസിനി, കെ. ബാലകൃഷ്ണൻ, ശ്യാമള ടീച്ചർ എൻ.കെ. വൽസൻ, വി.മുകുന്ദൻ, രാജേന്ദ്രൻ തായാട്ട് അംബുജം കടമ്പൂർ, പി മഹോഹരൻ പി.വി. രമേശൻ ,യു.പി. പ്രകാശ്, മുകേഷ്, എൻ. ആർ. അജയകുമാർ, പി.സി.എച്ച് ശശിധരൻ, വീണ കെ.സി.ടി.പി. എന്നിവർ സംസാരിച്ചു കലാപരിപാടികളും അരങ്ങേറി
'Mahatma' gathered in Thalassery with memories of three decades; Writer R. Rajashri inaugurated the family meeting