---
title: "പുതുച്ചേരിയിലെ വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണം ; മാഹിയിൽ  എസ്ഡിപിഐ പ്രതിഷേധം"
english_title: "Power rate hike in Puducherry should be withdrawn; SDPI protest in Mahi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/236889/power-rate-hike-in-puducherry-should-be-withdrawn-sdpi-protest-in-mahi"
published_at: "2024-09-20T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed8baae0ce8_Untitled-4_copy.jpg"
keywords: []
---

# പുതുച്ചേരിയിലെ വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണം ; മാഹിയിൽ  എസ്ഡിപിഐ പ്രതിഷേധം

> **Lead Summary:** **മാഹി:**ബിജെപി സഖ്യ പുതുച്ചേരി സർക്കാർ നടപ്പിലാക്കിയ വൈദ്യുതി നിരക്ക് വർദ്ധനവ് ഉടൻ പിൻവലിക്കുക, വൈദ്യുതി ബോർഡ് സ്വകാര്യവത്കരണ നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ മാഹി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**മാഹി:**ബിജെപി സഖ്യ പുതുച്ചേരി സർക്കാർ നടപ്പിലാക്കിയ വൈദ്യുതി നിരക്ക് വർദ്ധനവ് ഉടൻ പിൻവലിക്കുക, വൈദ്യുതി ബോർഡ് സ്വകാര്യവത്കരണ നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ മാഹി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

മാഹി പൂഴിത്തലയിൽ നിന്ന് ആരംഭിച്ച പ്രകടനം മാഹി പള്ളി ജംഗ്ഷനിൽ സമാപിച്ചു. മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ശാബിൽ, മണ്ഡലം ജോയിൻ്റ് സെക്രട്ടറി കെ.കെ ഫാറൂഖ്, മുഹ്സിൻ, അൻസാർ, ജബീർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/236889/power-rate-hike-in-puducherry-should-be-withdrawn-sdpi-protest-in-mahi)