കോഴിക്കോട്:(www.thalasserynews.in) ബാലുശ്ശേരി ബ്ലോക്ക് ഓഫിസിന് സമീപം പുലിയുടേതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയത് ജനങ്ങളിൽ ഭീതി പരത്തി.
ചൊവ്വാഴ്ച രാവിലെയോടെയാണ് വാര്യംവീട്ടിൽ ചന്ദ്രൻ എന്നയാളുടെ വീട്ടുവളപ്പിലും സമീപത്തെ റോഡിലും കാൽപാടുകൾ കണ്ടെത്തിയത്. വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പുലർച്ച അഞ്ചേകാലിന് വീടിന്റെ ഗേറ്റിനു പുറത്തുകൂടി മൃഗം ഓടിപ്പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ സ്ഥലത്തെത്തി പെരുവണ്ണാമൂഴി വനം റേഞ്ച് ഓഫിസറെ വിവരമറിയിച്ചതിനെ തുടർന്ന് കക്കയം സെക്ഷൻ ഫോറസ്റ്ററുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപൂച്ചയാകാമെന്ന് സംശയിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ഉള്ള്യേരി, കൂമുള്ളി, കൊടശ്ശേരി ഭാഗങ്ങളിലെ വീട്ടുകാർ വ്യത്യസ്ത ദിവസങ്ങളിലായി പുലിയുടേതെന്നു സംശയിക്കുന്ന രീതിയിൽ കാൽപാടുകളും സി.സി.ടി.വി ദൃശ്യങ്ങളും കണ്ടിരുന്നു. ഇവിടെയും വനം വകുപ്പധികൃതർ പരിശോധന നടത്തിയിരുന്നു.
Tiger landed in Kozhikode Balussery? The discovery of footprints created fear among the people.