കണ്ണൂർ:(www.panoornews.in) കണ്ണൂർ കെ.എസ്.ആർ.ടി.സി. ബസ്സ്സ്റ്റാന്റിൽ വെച്ച് തോന്നക്കൽ സ്വദേശിയെ കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത കേസിൽ ഒന്നാം പ്രതി ഹരിഹരനെ ഇരട്ട ജീവപര്യന്തം തടവിനും, ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴ അടക്കാനും ജില്ലാ സെഷൻസ് ജഡ്‌ജ് കെ.ടി. നിസാർ അഹമ്മദ് വിധിച്ചു.
കേസിൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ,അഡ്വ. ടി വി അഞ്ജന എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. കെ.എസ്.ആർ.ടി.സി. ബസ്സ്സ്റ്റാന്റി ലെ കംഫർട്ട് സ്റ്റേഷൻ സെക്യൂരിറ്റി ജീവനക്കാരനായ തിരുവനന്തപുരം തോന്നക്കൽ വെറ്റുവിള പി.എസ്. ഭവനിൽ സുനിൽകുമാർ ( 35) ആണ് കൊല്ലപ്പെട്ടത്. ബസ് ജീവനക്കാര നായ അഴീക്കോട് കച്ചേരി പോത്താടി വീട്ടിൽ പി.വിനോദ് കുമാറിനെ (52) യാണ് വധിക്കാൻ ശ്രമിച്ചത്. 2017 ജനുവരി 24 ന് രാത്രിയിലാണ് കേസിന്നാസ്‌പദ മായ സംഭവം. തുണിയിൽ കരിക്ക് കെട്ടിയായിരുന്നു അക്രമം.
സംഭവത്തിൻ്റെ രണ്ട് ദിവസം മുമ്പ് പ്രതികളുമാ യി വാക്ക് തർക്കം നടന്നിരുന്നു. ഇതാണ് കൊലക്ക് കാരണമായി സൂചിപ്പിക്കുന്നത്. ചേലോറ, മുണ്ടയാട് പനക്കൽ വീട്ടിൽ പി. ഹരിഹരൻ (48) ആണ് ഒന്നാംപ്രതി. രണ്ടാം പ്രതി മാംഗ്ളൂർ സ്വദേശിയായ കോട്ടക്കാർ ബൽമപാസ് ബി.കെ. അബ്ദുള്ള (47) കേസ് വിചാരണക്കിടയിൽ മുങ്ങിയിരുന്നു. പ്രതിയുടെ പേരിലുള്ള കേസ് പിന്നീട് പരിഗണിക്കും. അഡ്വ. ബിജുമോൻ പി.പി. സയിൻ്റ് ഫിക് ഓഫീസർ ശ്രീജ, തഹസിൽദാർ മാരായ സി.മഹാദേവൻ, ലതാകുമാരി, വില്ലേജ് ഓഫീസർ കിഷോർ, പോലീസ് ഓഫീസർമാരായ പി.പി.സദാനന്ദൻ, കെ.വി.വേണുഗോപാൽ, എ. കുട്ടികൃഷ്ണൻ, സുഭാഷ്, പി.വി.വിനോദ്, സി.വി.രമേശൻ, കെ.പി.ഷമീം, തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്..
Murder at Kannur KSRTC bus stand; Thalassery District Court sentenced the first accused to double life imprisonment and fine