---
title: "നാദാപുരം വാണിമേലിൽ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ അധ്യാപകൻ മരിച്ച നിലയിൽ"
english_title: "Nadapuram Vanimele, teacher found dead while wedding preparations were underway"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/242783/nadapuram-vanimele-teacher-found-dead-while-wedding-preparations-were-underway"
published_at: "2024-10-15T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e633e190e9_670e5975d2ffc_vanimel.jpg"
keywords: []
---

# നാദാപുരം വാണിമേലിൽ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ അധ്യാപകൻ മരിച്ച നിലയിൽ

> **Lead Summary:** ** **വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരി കപ്പണ വെസ്റ്റ് എൽ പി സ്കൂൾ അധ്യാപകനായ വാണിമേൽ സ്വദേശി കുളപറമ്പത്തെ ശ്രീജിത്ത് നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

** **വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരി കപ്പണ വെസ്റ്റ് എൽ പി സ്കൂൾ അധ്യാപകനായ വാണിമേൽ സ്വദേശി കുളപറമ്പത്തെ ശ്രീജിത്ത് നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പരേതരായ കുളപ്പറമ്പത്ത് കുട്ടികൃഷ്ണൻ്റെ നമ്പ്യാരുടെയും ( റിട്ട: സേനാഗം) കോടിയുറ പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ് മിസ്ട്രസ് ജാനുവിന്റെയും മകനാണ്.

അധ്യാപക പരിശീലനം കഴിഞ്ഞ് ഈ അടുത്താണ് കണ്ണൂർ ജില്ലയിൽ അധ്യാപകനായി ചേർന്നത്. ഡിസംബറിൽ നിശ്ചയിച്ച വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് മരണം. ഫൈനാർട്സ് മേഖലയിൽ പരിശീലനം പൂർത്തിയാക്കിയ ശ്രീജിത്ത് നല്ല ചിത്രകാരനും ശിൽപിയുമായിരുന്നു. സഹോദരി: ശ്രീജ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/242783/nadapuram-vanimele-teacher-found-dead-while-wedding-preparations-were-underway)