തലശേരി :(www.thalasserynews.in)ഒക്ടോബർ 20 ന് രാവിലെ സി.എച്ച് അന്ത്യവിശ്രമം കൊള്ളുന്ന പുന്നോൽ സ്മാരക കുടീരത്തിൽ പുഷ്പാർച്ചനയും, പുല്യോട് സി.എച്ച് നഗറിൽ സി.എച്ച് പ്രതിമയ്ക്ക് മുന്നിലും പുഷ്പാർച്ചനയും നടത്തും.
തുടർന്ന് വൈകീട്ട് തലശേരി പുതിയ പുതിയ ബസ്റ്റാൻ്റിൽ കേരള മുഖ്യമന്ത്രിയും, പി.ബി അംഗവുമായ പിണറായി വിജയൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ, പനോളി വത്സൻ, കാരായി രാജൻ, സി.കെ രമേശൻ എന്നിവർ സംസാ രിക്കും. പ്രശസ്ത ഗായകൻ അലോഷിയുടെ ഗാനമേളയും നടക്കും.
സി.എച്ച് കണാരൻ ദിനാചരണത്തിൻ്റെ ഭാഗമായി വിവിധങ്ങളായ അനുബന്ധ പരിപാടികൾ തലശ്ശേരിയിലും, സമീപ പ്രദേശങ്ങളിലും നടത്തിയിട്ടുണ്ട്. തൊഴിലാളി സംഗമം, വനിതാ സംഗമം, യുവജന വിദ്യാർത്ഥി സംഗമം, കർഷക സംഗമം, സാംസ്കാരിക പരിപാടികൾ എന്നിവ വിപുലമായ നിലയിൽ സംഘടിപ്പിച്ചു. പി.ബി അംഗങ്ങളായ വൃന്ദ കാരാട്ട്, എ. വിജയരാഘവൻ തുടങ്ങിയ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചിരുന്നു.
മുതിർന്നവരേയും വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ച് അഖിലകേരള കവിതാലാപന മത്സരവും സംഘടിപ്പിച്ചിരുന്നു. ഈ മത്സര വിജയികളെ അനുസ്മരണ സമ്മേളനത്തിൽ അനുമോദിക്കും.
വാർത്താ സമ്മേളനത്തിൽ കാരായി രാജൻ,
സി.കെ രമേശൻ,
കാത്താണ്ടി റസാക്ക്,
വാഴയിൽ വാസു,
സുരാജ് ചിറക്കര എന്നിവർ പങ്കെടുത്തു.
CH Kanaran's 52nd death anniversary on October 20; Chief Minister Pinarayi Vijayan will inaugurate the commemoration meeting at Thalassery