(www.thalasserynews.in) കേരള ഹൈക്കോടതി മുൻ ജീവനക്കാരനായ വി.കെ പ്രകാശ് രചിച്ച നാലാമത്തെ പുസ്തകമായ പ്രൊഫ.കെ കുമാരൻ്റെ ജീവിത കഥ - 'ലളിതം സുന്ദരം' 19ന് ശനിയാഴ്ച 10 മണിക്ക് ഗവണ്മെണ്ട് ബ്രണ്ണൻ കോളേജ് ശതോത്തര രജതജൂബിലി ഹാളിൽവെച്ച് പ്രകാശനം ചെയ്യും.
ബ്രണ്ണൻ കോളേജിൽ നിരവധി വർഷങ്ങൾ അദ്ധ്യാപകനായും, പിന്നീട് ചരിത്ര വകുപ്പ് തലവനായി പ്രവർത്തിക്കുകയും, സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യവുമായ പ്രൊഫസർ കെ കുമാരൻ്റെ നാളിതുവരെയുള്ള ജീവിതത്തിലെ ഒളിമങ്ങാത്ത ഓർമ്മകൾ പങ്കുവെക്കുകയാണ് പുസ്‌തകത്തിലൂടെ ചെയ്യുന്നതെന്ന് ഗ്രന്ഥകാരൻ പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസി. പ്രൊഫസർ ഡോ.കെ.വി കുഞ്ഞികൃഷ്ണൻ പുസ്തക പ്രകാശനം നിർവഹിക്കും. പി. യശോദ പുസ്തകം ഏറ്റുവാങ്ങും.
കോഴിക്കോട് സർവകലാശാല മുൻ പ്രൊഫ. ഡോ. അശോകൻ മുണ്ടോൻ പുസ്തക പരിചയം നടത്തും. കാലടി സർവകലാശാല പയ്യന്നൂർ പഠനകേന്ദ്രം മുൻ ഡയറക്ടർ പ്രൊഫ. ഡോ.എം ടി നാരായണൻ അധ്യക്ഷനാകും. വാർത്താ സമ്മേളനത്തിൽ ഗ്രന്ഥകാരൻ വി.കെ പ്രകാശ്, കെ.കെ ശശീന്ദ്രൻ, കെ.ദിനേശൻ,പി.ദിലീപ് കുമാർ എന്നിവർ സംബന്ധിച്ചു.
brannan kolegil erekkaalam adhyaapakanaayirunna profa.ke.kumaarante jeevithakathaye adisthaanamaakki vi.ke prakaash rachicha 'lalitham sundaram' pusthaka prakaashanam shaniyaazcha Show more 150 / 5,000 Book launch of 'Lalitham Sundaram' by VK Prakash based on the life story of Prof. K. Kumaran, who was a teacher for a long time in Brennan College, on Saturday