(www.thalasserynews.in)സീറ്റ് നിക്ഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി. സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും.
പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിന്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാർട്ടി ചിഹ്നത്തിലായിരിക്കും സരിൻ മത്സരിക്കുക.
സരിൻ മികച്ച സ്ഥാനാർത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റിൽ അംഗങ്ങൾ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിൻ്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകിട്ട് പേര് പ്രഖ്യാപിക്കും.
അതേസമയം, ഇന്നലെ മണ്ഡലത്തിലെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മങ്കൂട്ടത്തിൽ ഇന്ന് രാവിലെ മുതൽ പ്രചരണം തുടങ്ങി. കഴിഞ്ഞ ദിവസം ആവേശകരമായ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിന് നൽകിയത്. ബിജെപി സ്ഥാനാർത്ഥി ആര് എന്ന സംബന്ധിച്ചും തീരുമാനം ഉടൻ ഉണ്ടാകും. സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അടക്കമുള്ളവർ ഇന്ന് ജില്ലയിലെത്തും. ഈ മാസം 22ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനായി മുഖ്യമന്ത്രിയും പാലക്കാട് എത്തുന്നുണ്ട്. പി വി അൻവറിന്റെ പാർട്ടിയായ ഡിഎംകെയുടെ സ്ഥാനാർഥി മിൻഹാജും ഇന്ന് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുണ്ട്.
Palakkad Sarin himself is LDF candidate; CPM will contest on the same symbol