Oct 18, 2024 08:53 PM

തലശ്ശേരി :(www.panoornews.in)ഒക്ടോബർ എട്ടിന് പുലർച്ചയാണ് തലശ്ശേരി കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടന്നത്..നവീകരണ ആഘോഷ കമ്മറ്റി ക്ഷേത്രമുറ്റത്ത് സ്ഥാപിച്ച ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്ത് പണവും ഓഫീസിൻ്റെ പൂട്ട് തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്നസ്വർണ്ണവുമാണ് മോഷ്ടാക്കൾ കവർന്നത്.

സംഭവത്തിൽ ക്ഷേത്രം ഭാരവാഹികൾ ധർമ്മടം പോലീസിൽ പരാതി നൽകിയിരുന്നു.സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്

പ്രതികളായ മട്ടന്നൂര്‍ പൊറോറ സ്വദേശി പുതിയപുരയില്‍ സി രാജീവന്‍ (47) , മട്ടന്നൂര്‍ കല്ലൂര്‍ സ്വദേശി ചാലപറമ്പത്ത് ഹൗസില്‍

സി രമേശന്‍ (36) 'എന്നിവരെ പിടികൂടിയത്. രമേശനെ മട്ടന്നൂർ ടൗണിൽ നിന്നും രാജീവനെ തൃശൂരിൽ നിന്നുമാണ് പിടികൂടിയത്. രാജീവനിൽ നിന്നും ക്ഷേത്രങ്ങളിൽ നേർച്ചയായി എത്തുന്ന സ്വർണവും പോലീസ് കണ്ടെടുത്തിട്ടുണ്ട് പിടിയിലായ ഇരുവരും ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസുകളിൽ പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു.

Robbery at Thalassery Chirakakkav Bhagavathy Temple; Residents of Mattanur arrested

Next TV

Top Stories










News Roundup






Entertainment News