(www.thalasserynews.in)25 ദിവസക്കാലം നീണ്ടു നിൽക്കുന്ന ആസ്ത്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ"എ"
ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ്ങ് പരിശീലകനായി
തെരഞ്ഞെടുക്കപ്പെട്ട തലശ്ശേരിക്കാരൻ ഒ.വി.
മസർ മൊയ്തുവിന് ലഭിച്ചിരിക്കുന്നത് ആത്മ സമർപ്പണത്തിനുള്ള അംഗീകാരം തന്നെയാണ്. ലെഫ്റ്റ് ഹാൻഡ് ബാറ്റ്സ്മാനും , റൈറ്റ് ആം ഓഫ് സ്പിന്നറുമായ ഈ ആൾ റൗണ്ടർ ക്രിക്കറ്റ് താരം, കായിക പാരമ്പര്യം നെഞ്ചേറ്റിയ തലശ്ശേരിയിലെ പുരാതന തറവാടായ ഒ.വി.തറവാട്ടിലെ അംഗമാണ്. കുട്ടിക്കാലം മുതൽ ക്രിക്കറ്റിനെ ജീവവായു പോലെ കരുതുന്ന വ്യക്തി കൂടിയാണ് മസർ. തലശ്ശേരിയിലെ പ്രശസ്തമായ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ 10ാം ക്ലാസ്സിൽ പഠിച്ചി രുന്ന 2000-ലും, +2 വിന് പഠിച്ചിരുന്ന 2002 ലും,
യഥാക്രമം 16 വയസ്സിന് താഴെയുള്ളവരുടെ
യും,19 വയസ്സിന് താഴെയുളളവരുടെയും , കേരളാ സ്കൂൾസ് ടീമിൽ അംഗമാവുകയും,
ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് മസർ. 2003 - ൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ ബി.എസ്.സി. മാത്സ്
ഗ്രൂപ്പിൽ ചേർന്ന മസർ, കോളേജ് ടീമിലും
കണ്ണൂർ യൂണിവേഴ്സിറ്റി ടീമിലും അംഗമാവുകയും, തുടർന്ന് 2005-ൽ കണ്ണൂർ യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീമിന്റെ നായകനാവുകയും
ചെയ്തു. 2007 - ലാണ് പരിശീലകന്റെ വേഷത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ക്രിക്കറ്റ് ഒരു ലഹരിയായി സിരകളിൽ പടർത്തിയ മസറിന്റെ ഒന്നര വ്യാഴവട്ടക്കാല
ത്തെ സ്തുത്യർഹമായ പരിശീലനത്തിലൂടെ, കേരളാ രഞ്ജി ട്രോഫി ക്രിക്കറ്റ് താരങ്ങളായ അക്ഷയ് ചന്ദ്രനും , സൽമാൻ നിസാറും , ഉൾപ്പെടെ നിരവധി ക്രിക്കറ്റ് പ്രതിഭക ളാണ് പിറവിയെടുത്തത്. തുടക്കം മുതൽ തലശ്ശേരിയിലെ ക്രിക്കറ്റ് അക്കാഡമിയുടെ മുഖ്യ പരിശീലകനായ മസർ മൊയ്തുവിന്
2012 - 13 ലെ കേരളത്തിലെ മികച്ച അക്കാഡമികളിൽ ഏറ്റവും നല്ല പരിശീലക
നുള്ള അവാർഡ് ലഭിച്ചിരുന്നു. തുടർന്ന്
കേരളാ രഞ്ജി ട്രോഫി ടീം ഫീൽഡിങ്ങ് കോച്ചായും , സഹ പരിശീലകനായും
വേഷമണിഞ്ഞു.6 വർഷം കേരളാ രഞ്ജി ട്രോഫി ടീം സഹ പരിശീലക സ്ഥാനം അലങ്കരിച്ചിട്ടുള്ള മസർ, സഹ പരിശീലകനായിരുന്ന 2017 - 18
വർഷങ്ങളിലായിരുന്നു ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫിയിൽ ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങളിൽ കളിച്ചത്. ബി.സി.സി. ഐ."ബി" ലവൽ പരിശീലകൻ
ആയ മസർ , ഇക്കഴിഞ്ഞ ദുലീപ് ട്രോഫിയിൽ ഇന്ത്യ "D" ടീമിന്റെ ഫീൽഡിങ്ങ് പരിശീലകനും , കഴിഞ്ഞ ഏപ്രിൽ മാസം ആന്ധ്രാ പ്രദേശിൽ നടന്ന 15 വയസ്സിന് താഴെയുള്ള പെൺകുട്ടി കളുടെ ഹൈ പെർഫോർമൻസ് നാഷണൽ
ക്യാമ്പിലും, 2022, 2023,വർഷങ്ങളിൽ ദേശീയ തലത്തിൽ നടത്തിയിരുന്ന 19 വയസ്സിന് താഴെയുളള ആൺകുട്ടികളുടെ ക്യാമ്പിലും ഫീൽഡിങ്ങ് പരിശീലകനായിരുന്നു. ക്രിക്കറ്റ്
എന്ന ഗെയിമിനോടുള്ള അതിരുകളില്ലാത്ത
അഭിനിവേശവും, അർപ്പണ മനോഭാവവും ,
നിശ്ചയ ദാർഢ്യവുമാണ് , മസർമൊയ്തു
എന്ന ഈ 39 കാരനെ മറ്റു പലരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ക്രിക്കറ്റ് ഇന്ത്യ"എ" ടീമിന്റെ ഫീൽഡിങ്ങ് പരിശീലകനാവാൻ സാധിക്കുക എന്ന മഹാ ഭാഗ്യത്തിലേക്ക് അദ്ദേഹം ഇപ്പോൾ എത്തിയതും ഈ കഠിനധ്വാനത്താലാണ്. ഒക്ടോബർ 25 ന് മുംബൈയിൽ നിന്ന് ആസ്ത്രേലിയയിലേക്ക് പുറപ്പെടു ന്ന ടീം, മക്കായി, മെൽബൺ, പെർത്ത്,
തുടങ്ങിയ ആസ്ത്രേലിയൻ നഗരങ്ങളിലെ
25 ദിവസം നീണ്ടു നിൽക്കുന്ന മത്സരങ്ങളാണ് കളിക്കുക.. 15 അംഗ കളിക്കാർ ഉൾപ്പെടെയുള്ള 24 അംഗ ടീമംഗങ്ങൾ നവംബർ 20- നാണ് നാട്ടിലേക്ക് മടങ്ങുക. പരിശീലക സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ മലയാളിയാണ്
മസർ മൊയ്തു. ചേറ്റംകുന്നിലെ ഗസലിൽ
ടി.സി.എ. മൊയ്തുവിന്റെയും, ഒ.വി.ഷൈല മൊയ്തുവിന്റെയും നാല് മക്കളിൽ രണ്ടാമ ത്തെ മകനാണ് മസർ. മിനു മൊഹമ്മദലിയാ ണ് മസറിന്റെ ഭാര്യ.
Masar Moitu as the fielding coach of India A team will go to Australia with the cricket team on Friday; The pride of Thalassery is so high..