(www.thalasserynews.in)കണ്ണൂർ നടാലിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയും ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റിയും നടത്തുന്ന അനിശ്ചിത കാല പണിമുടക്ക് രണ്ടാം നാളിലേക്ക് കടന്നതോടെ യാത്രാ ക്ലേശം അതിരൂക്ഷമായി.
ഈ റൂട്ടിലോടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ ഉൾപ്പെടെ മുഴുവൻ സ്വകാര്യ ബസ്സുക ളും പണിമുടക്കിലാണ്. തോട്ടട വഴി കുറ്റിക്കകം മുനമ്പിലേക്കുള്ള ബസ്സുകളും ഓട്ടം നിർത്തി.
ചാല ബൈപ്പാസ് വഴി തലശ്ശേരിയിലേക്ക് കെ എസ് ആർ ടി സി പ്രത്യേക സർവീസ് നടത്തി. ബസ്സുകൾ ഓട്ടം നിർത്തിയതിനെ തുടർന്ന് വിവിധ സ്ഥാപനങ്ങളിൽ എത്തേണ്ടവർ ഏറെ വലഞ്ഞു. പലരും റൂട്ട് മാറി സഞ്ചരിച്ചാണ് കണ്ണൂരിലും, തലശ്ശേരിയിലുമെത്തിയത്.
എസ് എൻ കോളേജ്, പോളി, ഐ ടി ഐ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വാഹന ഷോറൂമുകളും ഈ ഭാഗത്ത് പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളെയും സർക്കാർ ജീവനക്കാരെയും വിവിധ തൊഴിൽ മേഖലകളിലേക്ക് പോകുന്നവരെയും, ആശുപത്രികളിലും മറ്റും എത്തേണ്ട വരെയും സമരം സാരമായി ബാധിച്ചു.
എടക്കാട്, കുളം ബസാർ, നടാൽ, തോട്ടട ചാല തുടങ്ങിയ സ്ഥലങ്ങളിൽ എത്തേണ്ടവർ കടുത്ത യാത്രാക്ലേശം നേരിടുകയാണ്. ചക്കരക്കല്ലിൽ നിന്നും കാടാച്ചിറ, എടക്കാട് വഴി CB ശീയ പാതയിലൂടെ തലശ്ശേരിയിലേക്ക് പോകേണ്ട ബസ്സുകളും സർവീസ് നിർത്തി. അ തിനിടെ സമരം പൂർവാധികം ശക്തമാക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം
Bus strike on Kannur - Thalassery route enters third day; The hardships of travel are extreme