Oct 27, 2024 09:38 PM

തലശേരി:(www.thalasserynews.in)നാൽപ്പതോളം കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന വയലളം - സ്വാമിക്കുന്ന് കുടിവെള്ള പദ്ധതി നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. തലശ്ശേരിയിലെ സന്നദ്ധ സംഘടനയായ

തലശ്ശേരി കെയർ & ക്യൂർ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്.


നവീകരിച്ച കുടിവെള്ള പദ്ധതി നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ നാടിന് സമർപ്പിച്ചു.


തലശ്ശേരി ഇലത്ത്താഴെക്കടുത്ത് സ്വാമിക്കുന്നിലുള്ള നാൽപ്പതോളം കുടുംബങ്ങളുടെ വീടുകൾ സ്ഥിതി ചെയ്യുന്നത് കുന്നിന് മുകളിലും കുന്നിലേക്ക് പോകുന്ന വഴികളിലുമാണ്.

അവിടേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി

2000 ത്തിൽ അന്നത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം

എം കെ ദാമോദരൻ മാസ്റ്റർ സൗജന്യമായി നൽകിയ സ്ഥലത്ത് നിർമ്മിച്ച കിണറും പമ്പ് ഹൗസും ആയിരുന്നു കഴിഞ്ഞ 24 വർഷത്തോളമായി അവർക്കാവശ്യമായ വെള്ളം നൽകിയിരുന്നത്.

ഇടക്ക് റിപ്പയർ ചെയ്ത് നിലനിർത്തി പോന്നതായിരുന്നു.

എന്നാൽ കാലപഴക്കം കാരണം നാല് മാസം മുൻപ് പമ്പുകൾ പ്രവർത്തനം നിലച്ചു.


അവിടെക്ക് മറ്റൊരു സ്ഥലത്ത് നിന്ന് വെള്ളം എടുക്കാനുo വഴിയില്ലാതെ മഴ വെള്ളം ശേഖരിച്ച് വെച്ച് ഉപയോഗിച്ചു വരികയായിരുന്നു കഴിഞ്ഞ മൂന്ന് നാല് മാസം . ഈ സാഹചര്യത്തിലാണ് പ്രദേശവാസികൾ കുടിവെള്ളം ലഭ്യമാക്കാൻ ശാശ്വത നടപടി ആവശ്യപെട്ട് സ്പീക്കറെ സമീപിച്ചത്. സർക്കാർ നടപടികളിലെ കാല താമസം മുന്നിൽ കണ്ട് സ്പീക്കർ സന്നദ്ധ സംഘടനയുടെ സേവനം തേടുകയായിരുന്നു. ഉടൻ പ്രശ്നത്തിൽ ഇടപെട്ട കെയർ ആൻ്റ് ക്യൂർ സംഘടന പൈപ്പുകൾ രണ്ടര ലക്ഷം രൂപ ചിലവിൽ മാറ്റി സ്ഥാപിക്കുകയായിരുന്നു. സംഘടനയുടെ പ്രവർത്തനം മാതൃകാ പരമാണെന്ന് സ്പീക്കർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.



നിലവിലുള്ള മോട്ടോർ മാറ്റിയും ആവശ്യമായ നവീകരണ പ്രവർത്തികൾ നടത്തിയുമാണ് പദ്ധതി നാടിന് സമർപ്പിച്ചിട്ടുള്ളത്.


പരിപാടിയിൽ വെച്ച് പദ്ധതി നവീകരണം യാഥാർത്ഥ്യമാക്കിയ കെയർ & ക്യൂർ ഫൗണ്ടേഷനുള്ള ഉപഹാരം സ്പീക്കർ കെയർ & ക്യൂർ ഫൗണ്ടേഷൻ പ്രസിഡൻ് പി.ഒ.ജാബിറിന് സമ്മാനിച്ചു.




മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും പ്രദേശത്ത് കുടിവെള്ള മെത്തുന്നതിൻ്റെ ആഹ്ലാദത്തിലാണ് പ്രദേശ വാസികൾ.


സ്പീക്കറുടെ നിർദ്ദേശാനുസരണം പ്രദേശത്ത് കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു



തലശ്ശേരി മുനിസിപ്പൽ വയലളം വാർഡ് കൗൺസിലർ ബേബി സുജാത അധ്യക്ഷയായി

പി.ഒ.ജാബിർ, ജനറൽ സിക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ, കുടിവെള്ള കമ്മിറ്റി സിക്രട്ടറി കെ.വിജേഷ് എന്നിവർ സംസാരിച്ചു.

കെയർ & ക്യൂർ ഫൗണ്ടേഷൻ ട്രഷറർ മുനീസ് അറയിലകത്ത്, ഫാറൂഖ് പാലോട്ട്, പി എം സി മൊയ്തു, ഹംസ പി വി, മുഹമ്മദ് ഫസൽ സി ഒ ടി , സക്കരിയ കെ, എന്നിവർ സംബന്ധിച്ചു

. മുനിസിപ്പൽ കൗൺസിലർ എം.എ.സുധീഷ് സ്വാഗതവും കുടിവെള്ള കമ്മിറ്റിയംഗം വിൻജിത്ത് നന്ദിയും പറഞ്ഞു.

Solution to the distress of around 40 families in Thalassery who had no drinking water; The result was the intervention of Speaker Adv. A. N. Shamseer

Next TV

Top Stories