Nov 7, 2024 02:15 PM

തലശേരി:(www.thalasserynews.in)  തലശേരി നഗരത്തിലെ പാസഞ്ചർ ഓട്ടോറിക്ഷകൾ ഈ മാസം 15 ന് പണിമുടക്ക് സമരം പ്രഖ്യാപിച്ചു.

ടി.എം.സി. നമ്പർ ഇല്ലാതെ സർവ്വിസ് നടത്തുന്ന ഓട്ടോകൾക്കെതിരെ പോലീസും  മോട്ടോർ  വാഹന വകുപ്പും നഗരസഭയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക, മുനിസിപ്പൽ അതിർത്തിയിലെ  പൊട്ടിപൊളിഞ്ഞ റോഡുകൾ  ഗതാഗത യോഗ്യമാക്കുക,നഗരത്തിലെ പാർക്കിംഗ് സ്ഥലങ്ങൾ തിരിച്ചറിയുന്ന  ബോർഡുകൾ സ്ഥാപിക്കുക, എന്നീ മൂന്നിന ആവശ്യങ്ങൾ ഉന്നയിച്ച്  സി.ഐ.ടി.യു,  ഐ.എൻ.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു. എന്നീ നാല് യൂനിയനുകളാണ് സമരത്തിന് ആഹ്വാനം  ചെയ്തത്.

നവമ്പർ 14 അർദ്ധരാത്രി തുടങ്ങി 15 ന് അർദ്ധരാത്രി വരെയാണെന്ന് പണിമുടക്കമെന്ന് നേതാക്കൾ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അത്യാവശ്യത്തിന് രോഗികളുമായി എത്തുന്നവ ഒഴികെ മറ്റെല്ലാ പാസഞ്ചർ ഓട്ടോകളും സമരവുമായി സഹകരിക്കണമെന്നും  നേതാക്കൾ അഭ്യർത്ഥിച്ചു. 

എണ്ണിയാൽ തീരാത്ത മെമ്മോറാണ്ടങ്ങളും നിവേദനങ്ങളും നൽകി കഴിഞ്ഞ 25 വർഷങ്ങളായി ആവശ്യപ്പെടുന്ന ടി.എം.സി. നമ്പർ പ്രശ്നത്തിന് ഇന്നേവരെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. ടി.എം.സി. നമ്പറില്ലാത്ത ഒട്ടേറെ ഓട്ടോകൾ നഗരത്തിൽ  ഇപ്പഴും വ്യാപകമായി ഓടുന്നുണ്ട്.

ഇത്തരം അനധികൃത ഓട്ടോകളെ നിയമപ്രകാരം സർവ്വിസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവർമാർ തടയുന്നത് തെരുവിൽ സംഘർഷ സാധ്യത ഉണ്ടാക്കുന്നതിനാലാണ് വിഷയത്തിൽ പോലിസും മോട്ടോർ വാഹന വകുപ്പും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്നതെന്ന് സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ കൺവീനർ  ടി.പി. ശ്രീധരൻ വിശദികരിച്ചു. വടക്കൻ ജനാർദ്ദനൻ, കെ.എൻ. ഇസ്മയിൽ (സി.ഐ.ടി.യു.), എൻ.കെ.രാജീവ് (ഐ.എൻ.ടി.യു.സി.), വി.പി.ജയരാമൻ, എം.കെ. ഷാജി, ജി. ഷൈജു (ബി.എം.എസ്), വി.ജലീൽ, പി.നസീർ (എസ്.ടി.യു) എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Action should be taken against autorickshaws without TMC number; Autorickshaw workers strike in Thalassery from midnight on 14th

Next TV

Top Stories