---
title: "റാഗിങ്ങ്:  കണ്ണൂരിൽ  അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്"
english_title: "Ragging: Case against five senior students in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/248125/ragging-case-against-five-senior-students-in-kannur"
published_at: "2024-11-09T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ee8ebdd7bc_download_(2).jpg"
keywords: []
---

# റാഗിങ്ങ്:  കണ്ണൂരിൽ  അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

> **Lead Summary:** കണ്ണൂർ: ഒന്നാം വർഷ വിദ്യാർത്ഥിയെ കോളേജിലെ വാഷ് റൂമിൽ തടങ്കലിൽ വെച്ച് മർദ്ദിച്ച അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പ്രിൻസിപ്പാളിൻ്റെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു..

## Article Content

കണ്ണൂർ: ഒന്നാം വർഷ വിദ്യാർത്ഥിയെ കോളേജിലെ വാഷ് റൂമിൽ തടങ്കലിൽ വെച്ച് മർദ്ദിച്ച അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പ്രിൻസിപ്പാളിൻ്റെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു..

ആദികടലായിയിലെ ലീഡേർസ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി പാപ്പിനിശേരി വെസ്റ്റ് സ്വദേശിയെ മർദ്ദിച്ച രണ്ടാം വർഷ ബി ബി എ , ബികോംവിദ്യാർത്ഥികളായ അഞ്ചു പേർക്കെതിരെയാണ് സിറ്റി പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ29 ന് 1.45 മണിക്ക് പരാതിക്കാരൻ പ്രിൻസിപ്പൽ ആയ എടക്കാട് ആദി കടലായിലെ ലീഡേർസ് കോളേജിലെ വാഷ് റൂമിൻ്റെ ഉള്ളിൽ വിദ്യാർത്ഥിയെ തടങ്കലിലാക്കി മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/248125/ragging-case-against-five-senior-students-in-kannur)