തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു
Nov 10, 2024 11:47 AM | By Rajina Sandeep

(www.thalasserynews.in)തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.

തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലും ശ്രദ്ധേയമായ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിരുനെൽവേലി സ്വദേശിയാണ്.

സിനിമയിലെത്തിയശേഷം കെ ബാലചന്ദര്‍ ആണ് ഗണേശൻ എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേശ് എന്ന പേര് നൽകിയത്. വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. വ്യോമ സേനയിൽ ജോലി ചെയ്യുന്നതിനിടെ ദില്ലിയിലെ നാടക സംഘത്തിൽ  സജീവമായിരുന്നു. സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു.

ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവ്വൈ ഷണ്‍മുഖി, തെന്നാലി, സിന്ധുഭൈരവി, നായകൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധമായിരുന്നു. സംസ്കാരം ഇന്ന് ചെന്നൈയിൽ നടക്കും.

South Indian actor Delhi Ganesh passed away

Next TV

Related Stories
നിമിഷപ്രിയയുടെ വധശിക്ഷയൊഴിവാക്കാൻ  തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ

Jul 9, 2025 10:33 AM

നിമിഷപ്രിയയുടെ വധശിക്ഷയൊഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ

നിമിഷപ്രിയയുടെ വധശിക്ഷയൊഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jul 8, 2025 07:07 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
നിപ വ്യാപനം....? വയനാട്ടിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

Jul 8, 2025 06:51 PM

നിപ വ്യാപനം....? വയനാട്ടിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

വയനാട്ടിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍...

Read More >>
മന്ത്രിയുടെ പ്രസ്താവന തള്ളി സംഘടനകൾ ; നാളെ കെ.എസ്.ആർ.ടി.സിയും പണിമുടക്കും

Jul 8, 2025 03:46 PM

മന്ത്രിയുടെ പ്രസ്താവന തള്ളി സംഘടനകൾ ; നാളെ കെ.എസ്.ആർ.ടി.സിയും പണിമുടക്കും

മന്ത്രിയുടെ പ്രസ്താവന തള്ളി സംഘടനകൾ ; നാളെ കെ.എസ്.ആർ.ടി.സിയും...

Read More >>
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ബൃഹദ് പദ്ധതി

Jul 7, 2025 09:54 PM

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ബൃഹദ് പദ്ധതി

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ബൃഹദ്...

Read More >>
തലശേരി ജനറൽ ആശുപത്രിയുടെ ശോചനീയവസ്ഥ  ;  മഹിള കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

Jul 7, 2025 07:25 PM

തലശേരി ജനറൽ ആശുപത്രിയുടെ ശോചനീയവസ്ഥ ; മഹിള കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ. എസ്. ടി. സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ്...

Read More >>
Top Stories

News Roundup

//Truevisionall