(www.thalasserynews.in)തദ്ദേശസ്ഥാപന ങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് സത്യവാങ്മൂലവും, സാക്ഷ്യ പത്രവും നൽകുന്നതിന് 50 രൂപയുടെ മുദ്രപത്രം മതിയെന്ന് നിർദേശം. 200 രൂപയുടെ മുദ്രപത്രം വേണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നു എന്ന പരാതി ഉയർന്നിരുന്നു.
1959-ലെ കേരള മുദ്രപ്പത്ര നിയമപ്രകാരം സത്യവാങ്മൂ ലത്തിനുള്ള മുദ്രവില 50 രൂപയാണ്. എന്നാൽ പല സ്ഥാപനങ്ങളും 200 രൂപയുടെ മുദ്രപത്രത്തിന് നിർബന്ധിക്കുന്നതായി തദ്ദേശവകുപ്പ് മന്ത്രിയുടെ പരാതി പരാഹാര പോർട്ടലിലും ആവശ്യമുയർന്നിരുന്നു. മുദ്രപത്ര നിയമത്തിൽ സത്യവാങ്മൂലത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി 50 രൂപയും, നോട്ടറൈസേഷൻ സ്റ്റാമ്പ് ഡ്യൂട്ടി 100 രൂപയുമാണ്.
A stamp paper worth Rs 50 is sufficient for a certificate in local bodies.