കണ്ണൂർ:(www.thalasserynews.in) കണ്ണൂർ സർവകലാശാല യോഗ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കാഞ്ഞങ്ങാട്ടെ ത്തിയ മത്സരാർഥിക്ക് തെരുവു നായയുടെ കടിയേറ്റു.
ഇരിട്ടി പെരിങ്കേരിയിലെ സോനാ ബാബുവിനാണ് (23) ടൗൺഹാൾ വരാന്തയിൽ കടിയേറ്റത്. വലതു കൈയുടെ നടുവിരലിനാണ് കടിച്ചത്. ഉടൻ ജില്ലാ ആസ്പത്രിയിലെ ത്തി കുത്തിവെപ്പെടുത്തു.
ഇരിട്ടി ഡോൺ ബോസ്കോ ആർട്‌സ് ആൻഡ് സയൻ സ് കോളേജ് എം.കോം. വിദ്യാർഥിനിയാണ് സോന. ബിരുദാനന്തര ബിരുദ വിഭാഗം മത്സരത്തിൽ പങ്കെടുത്ത ശേഷം ടൗൺഹാളിൻ്റെ വരാന്തയിൽ നിൽക്കുമ്പോഴാ ണ് തൊട്ടടുത്തുനിന്ന് പാഞ്ഞെത്തിയ നായ കടിച്ചത്.
A contestant in the Kannur University Yoga Championship was bitten by a stray dog.