(www.thalasserynews.in)എൽഐസി ഏജൻസ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സിഐടിയു തലശ്ശേരി ബ്രാഞ്ച് 1 വാർഷിക സമ്മേളനം തലശ്ശേരി സംഗമം ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ എസ് എസ് പോറ്റി നഗറിൽ നടന്നു.
സി.ജിഷയെ പ്രസിഡൻ്റായും, വി.രമേശനെ സെക്രട്ടറിയായും, കെ.ടി അബ്ദുൽ അസീസിനെ ഖജാൻജിയായും തിരഞ്ഞെടുത്തു. എൽഐസി ഏജൻ്റുമാരുടെ കമ്മീഷൻ വെട്ടിക്കുറച്ച നടപടികൾ പിൻവലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സിഐടിയു കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്തു.
തലശ്ശേരി ബ്രാഞ്ച് 1 പ്രസിഡൻറ്
ബാലഭാസ്കരൻ അധ്യക്ഷത വഹിച്ചു.
ടി വി ശ്രീകുമാർ രക്തസാക്ഷി പ്രമേയവും, പി.പി വിനയകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഹാഷിം
ആദരായനം നിർവഹിച്ചു.
പ്രവർത്തന റിപ്പോർട്ട് വി. രമേശനും, വരവ് ചെലവ് കണക്ക് സി.ജിഷയും
സംഘടനാ റിപ്പോർട്ട് എ.പി സാവിത്രിയും അവതരിപ്പിച്ചു.
ടി പി ശ്രീധരൻ,
അനിൽ കൂർമ
ഇ.ജയപ്രകാശ്, വി എം തോമസ്, കെ പി ശശി എന്നിവർ സംസാരിച്ചു.
തലശ്ശേരി ബ്രാഞ്ച് 1 സെക്രട്ടറി വി രമേശൻ സ്വാഗതവും,
എംകെ സജിത നന്ദിയും പറഞ്ഞു.
The action to reduce the commission of agents should be withdrawn; LIC Agents Organization (CITU) Thalassery Branch 1 meeting held