തലശ്ശേരി :(www.thalasserynews.in) മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും ബുള്ളറ്റ് മോഷണം ചെയ്‌ത് കൊണ്ടുപോയ കുപ്രസിദ്ധ പ്രതി പിടിയിലായി. കോഴിക്കോട് കല്ലായ് സ്വദേശി കോയ തൊടുവയിൽ വീട്ടിൽ മുഹമ്മദ് ഇൻസുദീൻ (32) എന്നയാളാണ് ചോമ്പാല പോലീസിൻ്റെ പിടിയിലായത്.
ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണ കേസുകളിലും മയക്ക് മരുന്ന് കേസിലും പ്രതിയാണ് പിടിയിലായ ഇൻസുദീൻ. കരിയാട് സ്വദേശി രഞ്ജിത്ത് കുമാർ കഴിഞ്ഞ മാസം 17 ന് ക്ഷേത്ര ദർശനത്തിനായി പോയതായിരുന്നു. തിരികെ വന്നപ്പോൾ ബൈക്ക് ഇല്ല. ഇത് സംബന്ധിച്ച് പോലീസിൽ പരാതിയും നല്കി.
അതിനിടയിൽ ആണ് രഞ്ജിത്തിന് ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചെന്ന പേരിൽ കോഴിക്കോട് സ്റ്റേഷനിൽ നിന്ന് ലേറ്റർ വരുന്നത്.ഇതോടെ കഥ മാറി.അന്വേഷണം കോഴിക്കോട്ടേക്ക്.CCTV ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് പാളയം മാർക്കറ്റിന് സമീപം വെച്ച് കളവ് പോയ ബുള്ളറ്റ് സഹിതം പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.
എസ് ഐ മനീഷ് വി കെ യുടെ നേതൃത്വത്തിൽ SCPO സജിത്ത് പി. ടി, ചിത്രദാസ്, CPO അജേഷ്, രാഗേഷ് എന്നിവരും സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Bullet theft in Mahe; Notorious accused caught on CCTV arrested