---
title: "ബൈക്ക് റാലി ;   മാഹിയിൽ ഹെൽമെറ്റ് ബോധവൽക്കരണം"
english_title: "Bike rally; Helmet awareness in Mahe"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/254038/bike-rally-helmet-awareness-in-mahe"
published_at: "2024-12-05T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675130e876fb4_Untitled-1_copy.jpg"
keywords: []
---

# ബൈക്ക് റാലി ;   മാഹിയിൽ ഹെൽമെറ്റ് ബോധവൽക്കരണം

> **Lead Summary:** **മാഹി: **ഹെൽമെറ്റ് ബോധവൽക്കരണത്തിന്റെ ഭാഗമായി മാഹി പോലീസ് ബൈക്ക് റാലി സംഘടിപ്പിച്ചു. ബൈക്ക് റാലി മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാറും മാഹി പോലീസ് സൂപ്രണ്ട് എസ് ശരവണനും ഫ്ലാഗ് ഓഫ് ചെയ്തു

## Article Content

**മാഹി: **ഹെൽമെറ്റ് ബോധവൽക്കരണത്തിന്റെ ഭാഗമായി മാഹി പോലീസ് ബൈക്ക് റാലി സംഘടിപ്പിച്ചു. ബൈക്ക് റാലി മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാറും മാഹി പോലീസ് സൂപ്രണ്ട് എസ് ശരവണനും ഫ്ലാഗ് ഓഫ് ചെയ്തു

ബൈക്ക് റാലി മാഹി സി ഐ ആർ ഷണ്മുഖം, കോസ്റ്റൽ ഇൻസ്‌പെക്ടർ ബിഎം മനോജ്‌, മാഹി അജയൻ കുമാർ, പള്ളൂർ എസ് ഐ റെനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. ബൈക്ക് റാലി മാഹി പള്ളൂർ പന്തക്കൽ എന്നീ പ്രദേശങ്ങളിൽ യാത്ര ചെയ്ത് മാഹിയിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/254038/bike-rally-helmet-awareness-in-mahe)