(www.thalasserynews.in)വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേരളത്തെ പഴിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രിയങ്ക ഗാന്ധി നേരിട്ട് കണ്ട് സമ്മർപ്പിച്ച നിവേദനത്തിന് അമിത് ഷാ മറുപടി നൽകി.
സംസ്ഥാനം വിശദ നിവേദനം നൽകിയത് നവംബർ 13ന് മാത്രമെന്ന് അദ്ദേഹം ആവർത്തിച്ചു. വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നൽകുന്നതിൽ കേരളം വലിയ താമസം വരുത്തി.
പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിച്ചു. ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നല്‍കി. കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നും അമിത് ഷായുടെ കുറിപ്പില്‍ പറയുന്നു. അതേ സമയം ദുരന്തത്തെ ഏത് വിഭാഗത്തില്‍ പെടുത്തുമെന്നത് സംബന്ധിച്ച് അമിത് ഷയുടെ മറുപടിയില്‍ പരാമര്‍ശം ഇല്ലെന്നാണ് സൂചന.
Centre blames Kerala for Wayanad disaster relief; Amit Shah says detailed submission was submitted only on November 13