സന്ദീപിന്‍റെ ഉപദേശം കോണ്‍ഗ്രസിനോട് വേണ്ട ; വിമ‍ർശനവുമായി കോണ്‍ഗ്രസ് നേതാവ്

സന്ദീപിന്‍റെ ഉപദേശം കോണ്‍ഗ്രസിനോട് വേണ്ട ;  വിമ‍ർശനവുമായി കോണ്‍ഗ്രസ് നേതാവ്
Dec 7, 2024 10:24 AM | By Rajina Sandeep

(www.thalasserynews.in)സന്ദീപ് വാര്യ൪ക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകുന്നതിൽ രൂക്ഷ വിമ൪ശനവുമായി മുതി൪ന്ന കോൺഗ്രസ് നേതാവ്.

മുൻ എഐസിസി അംഗവും കെ.കരുണാകരന്‍റെ സന്തത സഹചാരിയുമായിരുന്ന വിജയൻ പൂക്കാടനാണ് വിമ൪ശനമുന്നയിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു വിമ൪ശനം.

സന്ദീപ് കോൺഗ്രസിലേക്ക് വന്നതു കൊള്ളാമെങ്കിലും സന്ദീപ് വാര്യരുടെ ഉപദേശം കോൺഗ്രസിനോട് വേണ്ടെന്നാണ് പ്രധാന വിമ൪ശനം.

നേതാക്കൾക്ക് വിലയിട്ട് വാങ്ങാൻ ഇത് ബിജെപിയല്ല, ബിജെപിയുടെ രീതി പുറത്തു വെച്ചിട്ടു വേണം അകത്തേക്കു കടക്കാനെന്നും, കോൺഗ്രസിലേക്കെത്തിയ സന്ദീപ് കുറച്ച് ഒതുക്കം കാണിക്കണമെന്നുമാണ് കുറിപ്പ്.

കോൺഗ്രസ് ശക്തമായ നേതൃനിരയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്. അതുകൊണ്ട് കോൺഗ്രസിന് മറ്റു പാർട്ടിയിൽ നിന്നുമുള്ള നേതാക്കളുടെ ആവശ്യം ഇല്ല.

എന്നാൽ, കോൺഗ്രസ് പ്രത്യയ ശാസ്ത്രത്തിലേക്ക് വരുന്നവരെ സംരക്ഷിക്കും. പക്ഷെ പാ൪ട്ടി നേതൃത്വത്തിലേക്ക് നിരവധി ചെറുപ്പക്കാ൪ നിരന്നു നിൽക്കുന്നുണ്ടെന്നും വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനക്ക് മുൻപ് തീരുമാനം വരുമെന്നാണ് റിപ്പോര്‍ട്ട്.

കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്തിൽ ധാരണയായെന്നാണ് സൂചന.തീരുമാനം വൈകരുതെന്നും, സജീവ പ്രവർത്തനത്തിൽ ഇറങ്ങണമെന്നും സന്ദീപ് നേതൃത്വത്തെ അറിയിച്ചിരുന്നു.

പാര്‍ട്ടി ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സന്ദീപ് വാര്യര്‍ വ്യക്തമാക്കിയിരുന്നു.

സന്ദീപ് വാര്യര്‍ക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്.

Congress leader criticizes Sandeep's advice

Next TV

Related Stories
കോവളത്ത് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

Dec 26, 2024 01:20 PM

കോവളത്ത് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോവളത്ത് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം...

Read More >>
എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

Dec 26, 2024 11:15 AM

എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ...

Read More >>
വ്യവസ്ഥ ലംഘിച്ചു; പ്രതിയുടെ ജാമ്യം തലശേരി കോടതി റദ്ദാക്കി

Dec 26, 2024 10:29 AM

വ്യവസ്ഥ ലംഘിച്ചു; പ്രതിയുടെ ജാമ്യം തലശേരി കോടതി റദ്ദാക്കി

വ്യവസ്ഥ ലംഘിച്ച തിന് മോഷണക്കേസ് പ്രതിയുടെ ജാമ്യം കോടതി...

Read More >>
ഒരു ഇതിഹാസ കഥ പോലെ എം.ടി അന:ശ്വരനായിരിക്കും ; അനുശോചനവുമായി  സ്പീക്കർ അഡ്വ. എ എൻ ഷംസീർ.

Dec 25, 2024 11:08 PM

ഒരു ഇതിഹാസ കഥ പോലെ എം.ടി അന:ശ്വരനായിരിക്കും ; അനുശോചനവുമായി സ്പീക്കർ അഡ്വ. എ എൻ ഷംസീർ.

മലയാളികളുടെ പ്രിയകഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലികളുമായി...

Read More >>
വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികൻ കൊല്ലപ്പെട്ടു

Dec 25, 2024 10:45 PM

വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികൻ കൊല്ലപ്പെട്ടു

കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പറമ്പിക്കുളം തേക്കടിയിലാണ്...

Read More >>
മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ് ; 8 മാസമായിട്ടും കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം

Dec 25, 2024 12:14 PM

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ് ; 8 മാസമായിട്ടും കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ് ; 8 മാസമായിട്ടും കുറ്റപത്രത്തിന് അനുമതി നൽകാതെ...

Read More >>
Top Stories

News Roundup

Entertainment News